കേരളത്തില്‍ നടക്കും, ഉത്തര്‍പ്രദേശിലാണെങ്കില്‍ ഇത് നടക്കില്ല; ഗവര്‍ണര്‍
ന്യൂഡല്‍ഹി: കണ്ണൂര്‍ സര്‍വകലാശാലയില്‍ 2019 ഡിസംബറില്‍ നടന്ന ഇന്ത്യന്‍ ചരിത്രകോണ്‍ഗ്രസിന്റെ വേദിയില്‍ തനിക്കെതിരെ ആക്രമണശ്രമം നടന്ന് കേരളത്തിലായതുകൊണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തന്നെ കൈയേറ്റംചെയ്ത ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിനും സംഘത്തിനുമെതിരേ കേരളത്തില്‍ യാതൊരു നടപടിയും എടുക്കില്ല. എന്തുകൊണ്ട് ഇതേ കാര്യം അയാള്‍ അലിഗഢില്‍ ചെയ്യുന്നില്ല? പ്രധാനമന്ത്രി ഒരു യോഗത്തെ അഭിസംബോധനചെയ്യുമ്പോള്‍ ഇതുപോലെ എന്തുകൊണ്ട് പെരുമാറുന്നില്ല ? എന്തെന്നാല്‍ ഭരണകൂടം വ്യത്യസ്തമാണ്, അവിടെ ഭരിക്കുന്നത് യോഗി സര്‍ക്കാരായതു കൊണ്ടാണ്.അവര്‍ ശക്തമായ നടപടി സ്വീകരിക്കും എന്ന് അദ്ദേഹത്തിന് അറിയാമെന്നും ഗവര്‍ണര്‍ പറഞ്ഞു.
രാഷ്ട്രപതിയേയോ, ഗവര്‍ണര്‍മാരേയോ ശല്യപ്പെടുത്തിയാല്‍ നിയമനടപടി സ്വീകരിക്കാനും ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ നല്‍കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ ആര്‍ക്ക് എതിരേയും ഒരു നടപടിയും സ്വീകരിച്ചില്ല. ഇര്‍ഫാന്‍ ഹബീബും കണ്ണൂര്‍ വൈസ് ചാന്‍സലറും വേദിയില്‍ മറ്റൊരു സ്ത്രീയും ഉണ്ടായിരുന്നു. ആ സ്ത്രീ എത്രമോശമായ ഭാഷയാണ് ഉപയോഗിച്ചത്. പക്ഷേ അവര്‍ക്ക് ഉറപ്പാണ് ആരും നടപടി സ്വീകരിക്കില്ലെന്ന്.
ചരിത്ര കോണ്‍ഗ്രസിലെ ആക്രമണശ്രമത്തെക്കുറിച്ച് വിസിയോട് റിപ്പോര്‍ട്ട് തേടിയിരുന്നു. രണ്ട് തവണ കത്തയച്ചിട്ടും വിസി നിഷേധാത്മക വിശദീകരണമാണ് നല്‍കിയത്. സുരക്ഷ വിദഗ്ധനല്ലെന്നായിരുന്നു വിസിയുടെ മറുപടി.ഭരണഘടനയന്ത്രം തകര്‍ന്നാല്‍ എന്ത് ചെയ്യണമെന്ന് തനിക്കറിയാമെന്ന് ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കി. സര്‍വകലാശാല ഭേദഗതി ബില്ലില്‍ ഒപ്പിടില്ലെന്ന സൂചന ഗവര്‍ണര്‍ ആവര്‍ത്തിച്ചു. ബില്ലിന് പിന്നിലെ ലക്ഷ്യം വ്യക്തമാണ്. നേതാക്കളുടെ ബന്ധുനിയമനമാണ് ലക്ഷ്യമെന്നും ഗവര്‍ണര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."