പേരക്കുട്ടിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതി കുഴഞ്ഞുവീണു മരിച്ചു
കൊച്ചി: പിഞ്ചു കുഞ്ഞിനെ ഹോട്ടല്‍മുറിയിലെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ അമ്മൂമ്മ പള്ളിമുക്കിലെ ലോഡ്ജില്‍ കുഴഞ്ഞുവീണു മരിച്ചു. അങ്കമാലി പാറക്കടവി കോടുശേരി പി.എം സിപ്സി(50)യാണ് മരിച്ചത്. മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പൊലിസ് അറിയിച്ചു.
ഒന്നരവയസ്സുള്ള പേരമകളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതിയാണ് സിപ്സി. കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുകയായിരുന്ന സിപ്സി ജാമ്യത്തില്‍ ഇറങ്ങിയിരുന്നു. കേസിലെ ഒന്നാം പ്രതി ജോണ്‍ ബിനോയ് ഡിക്രൂസിനൊപ്പം തിങ്കളാഴ്ച രാത്രി ലോഡ്ജിലെത്തിയ സിപ്സി ഇവിടെ വെച്ച് കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റ് മോര്‍ട്ടത്തില്‍ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് കണ്ടെത്തിയത്. തുടര്‍ന്ന് നടപടികള്‍ പൂര്‍ത്തിയാക്കി ഇന്നലെ രാവിലെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
കഴിഞ്ഞ മാര്‍ച്ചിലായിരുന്നു നഗരത്തിലെ ഹോട്ടല്‍ മുറിയിലെ കുളിമുറിയില്‍ ഒന്നരവയസ്സുകാരി നോറയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സിസ്പിക്കൊപ്പമുണ്ടായിരുന്ന ജോണ്‍ ബിനോയ് ഡിക്രൂസാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തല്‍. അമ്മ വിദേശത്തായിരുന്ന നോറയുടെ സംരക്ഷണ ചുമതല സിപ്സിക്കായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."