HOME
DETAILS
MAL
ഡോ: സുബൈർ ഹുദവി വ്യാഴാഴ്ച ജിദ്ദയിൽ
backup
August 24 2022 | 14:08 PM
ജിദ്ദ: ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ വിദ്യാഭ്യാസ സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഖുർത്വുബ ഫൌണ്ടേഷൻ ഡയറക്ടർ ഡോ: സുബൈർ ഹുദവി ചേകനൂർ ജിദ്ദയിൽ പ്രഭാഷണം നടത്തുന്നു. ഓഗസ്റ്റ് 25 വ്യാഴാഴ്ച രാത്രി 7.30 ന് ജിദ്ദ ബാഗ്ദാദിയ്യ എസ് ഐ സി ഓഡിറ്റോറിയത്തിലാണ് കാലിക പ്രസക്തമായ വിഷയങ്ങളെ അപഗ്രഥിച്ചുകൊണ്ടുള്ള പ്രഭാഷണം നടക്കുക.
ജിദ്ദ എസ് ഐ സി, ദാറുൽ ഹുദ ജിദ്ദ കമ്മിറ്റി, ഹാദിയ ജിദ്ദ എന്നീ സംഘടനകൾ സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടിയിൽ ജിദ്ദയിലെ പൗരപ്രമുഖർ സംബന്ധിക്കും. പരിപാടിയിൽ മുഴുവൻ എസ് ഐ സി പ്രവർത്തകരും പങ്കെടുക്കണമെന്ന് ഭാരവാഹികൾ ആഭ്യർത്ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."