HOME
DETAILS

ജെൻഡർ ന്യൂട്രാലിറ്റി പൊളിറ്റിക്സ് ധാർമികമൂല്യങ്ങൾ തകർക്കും

  
backup
August 25 2022 | 03:08 AM

alikuty-musliyar

 

പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ


മനുഷ്യകുലത്തിന്റെ സുരക്ഷിതത്വം ഉറപ്പ് വരുത്തൽ മനുഷ്യർക്കിടയിൽ നിയമനിർമാണം നടത്തുന്നവരുടെ ബാധ്യതയാണ്. കേവല താൽപര്യങ്ങൾക്കനുസരിച്ചു നിയമനിർദ്ധാരണം നടത്തുന്നതിന്റെ അപകടം ഒരു സമൂഹം മൊത്തം അനുഭവിക്കേണ്ടിവരുന്നത് ഗൗരവതരമായി കാണേണ്ടതുണ്ട്. ജെൻഡർ ന്യൂട്രാലിറ്റി നടപ്പാക്കുന്നതോടെ സമൂഹം നേരിടേണ്ടിവരുന്ന ദുരന്തങ്ങൾ കാലങ്ങളായി നാം സൂക്ഷിച്ചുപോരുന്ന ധാർമിക മൂല്യങ്ങൾ പാടെ തകർക്കുമെന്നതിൽ സംശയമില്ല.


മനുഷ്യർക്കിടയിൽ നിലനിൽക്കുന്ന ലിംഗബോധം പ്രകൃതിപരമാണ്. മനുഷ്യന് ഐച്ഛികസ്വാതന്ത്ര്യമില്ലാത്ത കാര്യമാണ് ലിഗത്വം; അത് ജന്മനാ ഉള്ളതാണ്. സൃഷ്ടിപരമായുള്ള വ്യത്യസ്തകൾ എന്ന യാഥാർഥ്യത്തെ പുതിയ സാങ്കേതിക ശബ്ദങ്ങൾ അവതരിപ്പിച്ചുകൊണ്ട് തിരുത്താൻ കഴിയില്ല. മനുഷ്യൻ സാമൂഹിക ജീവിയായതുകൊണ്ടു സ്വാഭാവികമായും ചില സാമൂഹിക പ്രശ്‌നങ്ങൾ ഉണ്ടാകും. ചരിത്രത്തിൽ എല്ലാ കാലത്തും അത് ഉണ്ടായിട്ടുണ്ട്. പക്ഷേ പരിഹരിക്കാൻ സമൂഹത്തിന്റെ നിലനിൽപ്പിന്റെ അടിസ്ഥാനശിലകൾ തന്നെ പൊളിക്കുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. പ്രകൃതിപരമായ ജനിതക മൂല്യങ്ങൾ നിലനിർത്തിക്കൊണ്ടാണ് അത്തരം പ്രശ്‌നങ്ങൾക്ക് പരിഹാരം കാണേണ്ടത്.


പുരുഷനെ പുരുഷനായും സ്ത്രീയെ സ്ത്രീയായും ജീവിക്കാൻ അനുവദിക്കുക എന്നതാണ് യഥാർഥ നീതി. അതിനനുസരിച്ചുള്ള നിയമനിർമാണങ്ങൾ സമഗ്രമായി പ്രയോഗവൽകരിക്കുകയാണ് പ്രധാനമായും ചെയ്യേണ്ടത്. അതിനുപകരം സ്ത്രീ-പുരുഷനെന്ന ലിംഗബോധത്തെ പൂർണമായും ഇല്ലായ്മ ചെയ്യുവാനുള്ള ഇത്തരം നീക്കങ്ങൾ മുളയിലെ നുള്ളിക്കളയേണ്ടതാണ്. അല്ലാത്തപക്ഷം സമൂഹം ഗുരുതരമായ അരാജകത്വത്തിലേക്കാണ് എത്തിച്ചേരുക.
നിലവിൽ ആഘോഷിക്കപ്പെടുന്ന ജെൻഡർ ന്യൂട്രാലിറ്റി ആത്യന്തികമായി സ്ത്രീ ജീവിതങ്ങളാണ് തകർക്കുക. സ്ത്രീ എന്ന നിലക്ക് സമൂഹം നൽകുന്ന സുരക്ഷിതത്വവും പരിഗണനയും ഇല്ലായ്മ ചെയ്യുകയും പുരുഷൻ്റെ ജീവിതഭാരങ്ങൾ സ്ത്രീയിൽ അടിച്ചേൽപിക്കുകയും ചെയ്യുന്ന ലിംഗ രാഷ്ട്രീയത്തിന്റെ ചതിക്കുഴികളെ സമൂഹം പൂർണമായും തള്ളിക്കളയണം. ആധികാരികമായ പഠനങ്ങളോ മറ്റോ മുന്നിൽവയ്ക്കാതെ കേവല രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടി നടപ്പാക്കപ്പെടുന്ന ജെൻഡർ ന്യൂട്രാലിറ്റി ഭാവി തലമുറയിൽ ജെൻഡർ കൺഫ്യൂഷൻ ഉണ്ടാക്കുവാനും അവരെ കൂടുതൽ മാനസിക സമ്മർദത്തിലേക്ക് തള്ളിവിടാനുമാണ് കാരണമാവുക.


സ്ത്രീയും പുരുഷനും തങ്ങളുടെ ചുമതലകൾ യഥാവിധം നിർവഹിക്കുകയും ഓരോരുത്തർക്കും അവരവരുടെ അവകാശങ്ങൾ നൽകപ്പെടുകയും ചെയ്യുന്ന സാമൂഹികസ്ഥിതിയാണ് മനുഷ്യകുലത്തിന്റെ സുരക്ഷക്ക് ആവശ്യം. എല്ലാ ചുമതലകളും ഉത്തരവാദിത്വങ്ങളും എല്ലാവരും നിർവഹിക്കുക എന്നത് പ്രായോഗികമല്ല. ഉത്തരവാദിത്വങ്ങൾ വിഭജിച്ചു നൽകുകയാണ് പ്രായോഗികം. അതിനുപകരം ഓരോരുത്തരും അവരവരുടെ കേവല താൽപര്യങ്ങൾക്ക് അനുസരിച്ചു ജീവിക്കട്ടെ എന്ന നയം വ്യക്ത്യാധിഷ്ഠിതമായ താൽപര്യങ്ങളെ മാത്രം പരിഗണിക്കുന്നതാണ്. സമൂഹത്തിന്റെ പൊതുനന്മകൾ പരിഗണിച്ചുകൊണ്ടുള്ള സമീപനങ്ങളാണ് ഈ വിഷയത്തിൽ സ്വീകരിക്കപ്പെടേണ്ടത്. നൂറ്റാണ്ടുകളായി മനുഷ്യകുലത്തിന്റെ ധാർമിക ബോധത്തിന്റെ അടിസ്ഥാനമായി നിലകൊണ്ടത് കുടുംബത്തിൻ്റെ ഭദ്രതയും വ്യവസ്ഥതയും ആണ്. ജെൻഡർ ന്യൂട്രാലിറ്റി പോലെയുള്ള ഉദാര സമീപനങ്ങൾ കുടുംബത്തിൻ്റെ വ്യവസ്ഥിതി തകർക്കുകയും ലൈംഗിക സദാചാരങ്ങളെ മറികടക്കുകയും അതുവഴി വരും തലമുറയുടെ ജീവിതത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും ചെയ്യും. അതുകൊണ്ട് ധാർമികമൂല്യങ്ങളെ കാറ്റിൽപ്പറത്തുന്ന പുതിയ നീക്കങ്ങളിൽ നിന്ന് ഉത്തരവാദപ്പെട്ടവർ പിന്മാറുകയാണ് വേണ്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  a month ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണബാങ്ക് തെരഞ്ഞെടുപ്പ് ഇന്ന്; വോട്ടര്‍മാരെയും കൊണ്ട് എത്തിയ വാഹനങ്ങള്‍ക്കു നേരെ കല്ലേറ്

Kerala
  •  a month ago
No Image

വേതനം നല്‍കാത്തതിനാല്‍ സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്; s

Kerala
  •  a month ago
No Image

ആരുടെയും ഏതൊരു വസ്തുവും വഖ്ഫ് ആണെന്ന് പ്രഖ്യാപിക്കാനാവില്ല

Kerala
  •  a month ago
No Image

സ്റ്റേഡിയങ്ങളുടെ നിർമാണത്തിനും പരിപാലനത്തിനും സ്ഥിരം ജീവനക്കാർ രണ്ടു മാത്രം

Kerala
  •  a month ago
No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago