സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ജാമ്യം ഹൈക്കോടതി സ്റ്റേ ചെയ്തു കേസ് തീര്‍പ്പാക്കുന്നതുവരെ അറസ്റ്റ് പാടില്ല
കൊച്ചി • ലൈംഗിക പീഡന പരാതിയില്‍ എഴുത്തുകാരന്‍ സിവിക്ചന്ദ്രന് മുന്‍കൂര്‍ജാമ്യം അനുവദിച്ച സെഷന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.വിവാദ പരാമര്‍ശങ്ങളോടെയുള്ള കോഴിക്കോട് സെഷന്‍സ് കോടതിയുടെ ഉത്തരവാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് സ്റ്റേ ചെയ്തത്.
മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിന് അപ്രസക്തമായ കാര്യങ്ങളാണ് പരിഗണിച്ചിട്ടുള്ളതെന്നാണ് പ്രഥമദൃഷ്ട്യാ മനസിലാക്കാനാവുന്നതെന്നും ഹൈക്കോടതി വലിയിരുത്തി.
കേസിലെ ഇരയായ യുവതി പ്രകോപനപരമായ വസ്ത്രം ധരിക്കുന്നത് സംബന്ധിച്ച സെഷന്‍സ് കോടതിയുടെ ഉത്തരവ് നിലനില്‍ക്കുന്നതല്ലെന്ന പ്രോസിക്യൂഷന്‍ വാദം പരിഗണിച്ചാണ് ഹൈകോടതി നടപടി.
ഉത്തരവിന് സ്റ്റേയുണ്ടെങ്കിലും പ്രതിയുടെ പ്രായം കണക്കിലെടുത്ത് കേസ് തീര്‍പ്പാക്കുന്നതുവരെ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.കേസിന്റെ രേഖകള്‍ സെഷന്‍സ് കോടതിയില്‍ നിന്ന് കോടതി വിളിച്ചു വരുത്താനും തീരുമാനിച്ചു.യുവതിയുടെ ഭരണഘടനാ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നതും യുക്തിക്ക് നിരക്കാത്തതുമാണ് കീഴ്‌ക്കോടതിയുടെ വിവാദ നിരീക്ഷണമെന്നും ഹരജിയില്‍ പറഞ്ഞിരുന്നു.
അതേസമയം സിവിക്ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു കൊണ്ടുള്ള വിധിയില്‍ വിവാദ പരാമര്‍ശം നടത്തിയ കോഴിക്കോട് ജില്ലാ ജഡ്ജി എസ്.കൃഷ്ണകുമാര്‍ ഉള്‍പ്പെടെ നാല് ജില്ലാ ജഡ്ജിമാരെ സ്ഥലംമാറ്റി.
കോഴിക്കോട് ജില്ലാ ജഡ്ജിയായിരുന്ന എസ്.കൃഷ്ണകുമാറിനെ കൊല്ലം ലേബര്‍ കോടതി പ്രിസൈഡിംഗ് ഓഫിസറായാണ് നിയമിച്ചിട്ടുള്ളത്.
പകരം കോഴിക്കോട് ജില്ലാ ജഡ്ജിയായി മഞ്ചേരി ജില്ലാ ജഡ്ജി എസ്. മുരളീകൃഷ്ണനെ നിയമിച്ചു.എറണാകുളം അഡി. ജില്ലാ ജഡ്ജിയായിരുന്ന സി.പ്രദീപ് കുമാറിനെ മഞ്ചേരി ജില്ലാ ജഡ്ജിയായും കൊല്ലം ലേബര്‍ കോടതി പ്രിസൈഡിംഗ് ഓഫിസറായിരുന്ന ഡോ.സി.എസ് മോഹിത്തിനെ എറണാകുളം ലേബര്‍ കോടതി പ്രിസൈഡിംഗ് ഓഫിസറായും മാറ്റി നിയമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."