HOME
DETAILS

സംസാരിക്കുന്നത് ധാർമികതയുടെ ഭാഗത്തുനിന്ന്, മാധ്യമങ്ങൾ വളച്ചൊടിക്കുന്നു: എം.കെ മുനീർ

  
backup
August 26 2022 | 01:08 AM

%e0%b4%b8%e0%b4%82%e0%b4%b8%e0%b4%be%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b5%8d-%e0%b4%a7%e0%b4%be%e0%b5%bc%e0%b4%ae%e0%b4%bf%e0%b4%95%e0%b4%a4


കോഴിക്കോട് • ധാർമികതയുടെ വശത്തുനിന്നാണ് താൻ സംസാരിക്കുന്നതെന്ന് മുസ് ലിം ലീഗ് നിയമസഭാ കക്ഷി ഉപനേതാവ് ഡോ. എം.കെ മുനീർ. സാമൂഹിക വിഷയങ്ങളിൽ തന്റെ നിലപാടിന്റെ അടിസ്ഥാനം ധാർമികതയാണ്. എന്നാൽ പറഞ്ഞതിന് നേർ വിപരീതമായി വാർത്ത നൽകുകയാണ് മാധ്യമങ്ങൾ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങൾ ഉയർത്തുന്ന ആശയം മറ്റുള്ളവരുടെ തലയിൽ അടിച്ചേൽപ്പിക്കുകയാണ് ചെയ്യുന്നത്. താൻ മന്ത്രി ആയിരിക്കെയാണ് പോക്‌സോ നിയമം നടപ്പാക്കാൻ മുൻകൈ എടുത്തത്. ബാലാവകാശ കമ്മിഷൻ ആദ്യമായി നടപ്പാക്കിയതും അന്നാണ്. ജെൻഡർ ജസ്റ്റിസിന് വേണ്ടി എപ്പോഴും നിലകൊണ്ടയാളാണ് താൻ. സ്ത്രീകളുടേയും കുട്ടികളുടേയും വകുപ്പ് കൈകാര്യവും ചെയ്തു. പോക്‌സോ നടപ്പിലാക്കുമ്പോൾ സംസ്ഥാനത്ത് ആവശ്യമായ ക്രമീകരണങ്ങൾക്കൊക്കെ മന്ത്രിയെന്ന നിലയിൽ നേതൃത്വം നൽകി. ഇതിനെ കുറിച്ചെല്ലാം വ്യക്തമായ ധാരണയുള്ള താൻ എന്തിനാണ് പോക്‌സോ എന്ന് ചോദിക്കുമോ? ട്രോളുകളിൽ തന്നെ സ്വവർഗരതിക്കാരനായാണ് ചിത്രീകരിക്കുന്നത്. ഇത് തന്റെ സ്വത്വത്തെ പോലും ബാധിക്കുന്നതായും മുനീർ കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് പോക്‌സോ കേസുകൾ വർധിക്കുന്നു. എന്നാൽ കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്നില്ല. ലിംഗ സമത്വ വിഷയത്തിൽ സർക്കാരിന്റെ നിലപാട് മാറ്റം സ്വാഗതാർഹമാണ്.
ചില വാക്കുകൾ മാറ്റിയതു കൊണ്ടുമാത്രം യഥാർഥ പ്രശ്നം പരിഹരിക്കപ്പെടുന്നില്ല. അതിനാൽ ഈ വിഷയത്തിൽ കൂടുതൽ ചർച്ചകളും മാറ്റങ്ങളും വേണം. ഏതു പുരോഗമനത്തിനും എതിരായതുകൊണ്ടല്ല. സമൂഹം ആരാജകത്വത്തിലേക്ക് പോകുമ്പോൾ അതിനെതിരേ പ്രതികരിക്കേണ്ടി വരുന്നത് സ്വാഭാവികമാണെന്നും മുനീർ കൂട്ടിച്ചേർത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചേലക്കരയിൽ വർഗീയ ലഘുലേഖയുമായി ന്യൂനപക്ഷ മോർച്ച: രാഷ്ട്രീയ ഇസ്ലാമിനെതിരെ വോട്ട് ചെയ്യണമെന്ന് ആഹ്വാനം

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-10-11-2024

PSC/UPSC
  •  a month ago
No Image

റഷ്യൻ തലസ്ഥാനത്തെ ലക്ഷ്യമിട്ട് യുക്രൈൻ ഡ്രോൺ ആക്രമണം; തൊടുത്തത് 34 ഡ്രോണുകൾ

International
  •  a month ago
No Image

വനിതാ സുഹൃത്ത് ബൈക്കിൽ നിന്ന് വീണു മരിച്ചു, യുവാവ് അറസ്റ്റിൽ

National
  •  a month ago
No Image

ഭോപ്പാൽ; മലയാളി സൈനികൻ താമസ സ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

latest
  •  a month ago
No Image

ഹൈ വോൾട്ടേജ് ഇലക്ട്രിക് ടവറിന്‍റെ ഏറ്റവും മുകളിൽ കയറി യുവാവിൻ്റെ നൃത്താഭ്യാസം; താഴെയിറക്കിയത് രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിൽ

National
  •  a month ago
No Image

ജമ്മു കശ്മീരിലെ കിഷ്ത്വറിൽ ഭീകരാക്രമണം; ഏറ്റുമുട്ടൽ ഒരു സൈനികന് വീരമൃത്യു, മൂന്ന് സൈനികർക്ക് പരിക്ക്

National
  •  a month ago
No Image

വീണ്ടും പിറന്നാളാഘോഷ കുരുക്കിൽ ഡിവൈഎഫ്‌ഐ; ഈത്തവണ വഴി തടഞ്ഞ് പിറന്നാളാഘോഷം, അണിനിരന്നത് ഇരുപതോളം കാറുകള്‍

Kerala
  •  a month ago
No Image

തൃശൂരില്‍ 95.29 ഗ്രാമോളം തൂക്കം വരുന്ന എം.ഡി.എം.എയുമായി മധ്യവയസ്കൻ പിടിയില്‍

Kerala
  •  a month ago
No Image

ഡിജിറ്റൽ സർവകലാശാലയുടെ ഹോസ്റ്റൽ മെസ്സിൽ വിളമ്പിയ അച്ചാറിൽ ചത്ത പല്ലി; പ്രതിഷേധിച്ച് വിദ്യാർഥികൾ

Kerala
  •  a month ago