നാട്ടറിവുമേളയുടെ പ്രദര്‍ശനത്തിന് ഓലച്ചൂട്ട് തെളിയിച്ച് ഉദ്ഘാടനം
തിരൂരങ്ങാടി: അറിവും അനുഭൂതിയും പകര്‍ന്ന ഓലച്ചൂട്ട് നാട്ടറിവുമേള ഉത്സവമായി. നാട്ടറിവുദിനാഘോഷത്തിന്റെ ഭാഗമായി പനക്കത്തായം എല്‍.പി സ്‌കൂളിന്റേയും ഫ്രണ്ട്‌സ് ആന്‍ഡ് ബ്രദേഴ്‌സ് കൊടിഞ്ഞിയുടേയും സംയുക്താഭിമുഖ്യത്തിലാണ് നാടിനെ ഉണര്‍ത്തിയ പ്രദര്‍ശനം നടന്നത്.
പാളത്തൊപ്പിയും ഓലക്കുടയും ധരിച്ച് കാര്‍ഷിക വേഷത്തിലെത്തിയ വിദ്യാര്‍ഥികള്‍ നല്‍കിയ ഓലച്ചൂട്ടില്‍ തീ കൊളുത്തിയാണ് നന്നമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് എം.പി മുഹമ്മദ് ഹസ്സന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ചെറുണ്ണി സി.പി, ഇമ്പിച്ചു ചോപ്പന്‍, അവറാന്‍ ഹാജി, മറ്റത്ത് കാദര്‍, പുല്ലാണി രാമചന്ദ്രന്‍, കോയലക്കുട്ടി മേലോട്ടില്‍, കുട്ട്‌റാമന്‍, കാളി വിളക്കേരി എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. പഴമ പറച്ചില്‍ പരിപാടിയില്‍ ഇവര്‍ വിദ്യാര്‍ഥികളുമായി സംവദിച്ചു .
പി.ടി.എ പ്രസിഡന്റ് ഹണീഷ് പുല്ലാണി അധ്യക്ഷനായി. ഹെഡ്മാസ്റ്റര്‍ ദിനേഷ് കുമാര്‍, വാര്‍ഡ് അംഗങ്ങളായ ഷബ്‌ന പാലക്കാട്ട് ,പി. ഷമീര്‍, ഫ്രണ്ട്‌സ് ആന്‍ഡ് ബ്രദേഴ്‌സ് ഭരവാഹികളായ വാഹിദ് പാലക്കാട്ട്, അലവി, അഷ്‌റഫ് കൊടക്കാട്ട്, എം.ടി.എ പ്രസിഡന്റ സലീന, സാദിഖ് പാലക്കാട്ട് നേതൃത്വം നല്‍കി. സി.പി പ്രദീപ് നാടന്‍പാട്ട് അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."