HOME
DETAILS
MAL
വിമാനത്താവളം: ഒന്നാമത് ദുബൈ തന്നെ
backup
August 26 2022 | 05:08 AM
ദുബൈ:ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം
ദുബൈ തന്നെ. ഈ മാസത്തെ കണക്കനുസരിച്ച് 41 ലക്ഷത്തിലേറെ സന്ദര്‍ശകരാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്. ലണ്ടനിലെ ഹീത്രുവിനെ പിന്നിലാക്കിയാണ് ദുബൈ ഒന്നാം സ്ഥാനത്തെത്തിയത്. ഹീത്രു വിമാനത്താവളത്തില്‍ 34 ലക്ഷം യാത്രക്കാരാണെത്തിയത്. ആംസ്റ്റര്‍ഡാം,പാരിസ്, ഇസ്താംബൂള്‍,ഫ്രാങ്ക്ഫര്‍ട്ട്,ദോഹ,ഗാറ്റ്‌വിക്ക്,സിംഗപ്പൂര്‍ , മാഡ്രിഡ് എന്നീ വിമാനത്താവളങ്ങള്‍ ആദ്യ പത്തില്‍ ഇടംപിടിച്ചു. ദുബൈ -റിയാദ്, മുംബൈ-ദുബൈ, ദുബൈ-ഹീത്രൂ എന്നിവയാണ് ഏറ്റവും തിരക്കേറിയ റൂട്ടുകള്‍. ഈ വര്‍ഷം ആദ്യ ആറ് മാസത്തിനിടെ ദുബൈ വിമാനത്താവളം സ്വീകരിച്ചത് 2.79 കോടി യാത്രക്കാരെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."