യു.എസില്‍ ഇന്ത്യന്‍ വനിതകള്‍ക്കു നേരെ വംശീയാധിക്ഷേപവും കയ്യേറ്റവും; യുവതി അറസ്റ്റില്‍
ന്യൂയോര്‍ക്ക്: യു.എസില്‍ ഇന്ത്യന്‍ വനിതകള്‍ക്കു നേരെ വംശീയാധിക്ഷേപവും കയ്യേറ്റവും. ടെക്സസിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് മെക്സിക്കന്‍- അമേരിക്കന്‍ യുവതിയെ പൊലിസ് അറസ്റ്റ് ചെയ്തു.
ടെക്സസിലെ ഡളാസില് പാര്‍ക്കിങ് കേന്ദ്രത്തില്‍ വെച്ച് നാലു ഇന്ത്യന്‍ വനിതകളെ യുവതി കൈയേറ്റം ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. ഞാന്‍ ഇന്ത്യക്കാരെ വെറുക്കുന്നുവെന്നും മെച്ചപ്പെട്ട ജീവിതം തേടിയാണ് ഈ ഇന്ത്യക്കാരെല്ലാം അമേരിക്കയിലേക്ക് വരുന്നതെന്നും യുവതി വിഡിയോയില്‍ രോഷത്തോടെ പറയുന്നുണ്ട്.
താന്‍ ജനിച്ചത് അമേരിക്കയിലാണെന്ന് പറഞ്ഞ് യുവതി ഇന്ത്യന്‍ സംഘത്തെ കൈയേറ്റം ചെയ്യുകയും മോശം വാക്കുകള്‍ ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. ഞാന്‍ പോകുന്നിടത്തെല്ലാം ഇന്ത്യക്കാരാണ്. ഇന്ത്യയില്‍ ജീവിതം വളരെ മികച്ചതാണെങ്കില്‍ എന്തിനാണ് ഇവിടേക്ക് വന്നതെന്നും യുവതി ചോദിക്കുന്നുണ്ട്.
അതിക്രമത്തിന് ഇരയായ വനിതകളില്‍ ഒരാളുടെ മകനാണ് വിഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. ഡളാസിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ പോകുന്നതിനിടെയാണ് മാതാവിനും മൂന്നു സുഹൃത്തുക്കള്‍ക്കും അധിക്ഷേപം നേരിടേണ്ടി വന്നതെന്ന് പോസ്റ്റില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."