അയോഗ്യതാ വാര്‍ത്തകളില്‍ ചൂടുപിടിച്ച് ജാര്‍ഖണ്ഡ് രാഷ്ട്രീയം; എം.എല്‍.എമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി ഹേമന്ത് സോറന്
ന്യൂഡല്‍ഹി: ഭരണം അട്ടിമറിക്കാനുള്ള ബിജെപി നീക്കത്തിനെതിരെ ജാര്‍ഖണ്ഡില്‍ എംഎല്‍എമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി ഹേമന്ത് സോറന്. ഹേമന്ത് സോറന്റെ റാഞ്ചിയിലെ വസതിയിലാണ് യോഗം.
തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ചതിന് സോറനെ നിയമസഭാംഗമെന്ന നിലയില്‍ അയോഗ്യനാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് ജാര്‍ഖണ്ഡ് ഗവര്‍ണര്‍ രമേഷ് ബെയ്സിനോട് ആവശ്യപ്പെട്ടതായി രാജ്ഭവന് വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എം.എല്‍.എമാരുടെ യോഗം വിളിച്ചത്. അതേസമയം, ഗവര്‍ണര്‍ ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഹേമന്ത് സോറന് അയോഗ്യനാക്കപ്പെട്ടെന്നും നിയമസഭ പിരിച്ചുവിട്ട് ഇടക്കാല തെരഞ്ഞെടുപ്പ് നടത്തണമെന്നുമാണ് ബിജെപി ആവശ്യപ്പെട്ടത്. എന്നാല്‍, മുഖ്യമന്ത്രിക്കെതിരാണ് കമ്മീഷന് തീരുമാനമെങ്കില്‍ അപ്പീല്‍ പോകുമെന്ന് ഭരണകക്ഷിയായ ജെഎംഎം വ്യക്തമാക്കി.
സോറന് 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 9 എ ലംഘിച്ചുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഹേമന്ത് സോറനെ അയോഗ്യനാക്കാനുള്ള ശുപാര്‍ശ തെരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയത്. ജാര്‍ഖണ്ഡില്‍ ഖനി വകുപ്പുകൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി അര്‍ഗോര മേഖലയിലെ ഖനി സ്വന്തമായി പാട്ടത്തിനെടുത്തെന്നാണ് ബിജെപിയുടെ ആക്ഷേപം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."