സാന്ത്വനമോതി സ്‌നേഹ ദീപ്തം പദ്ധതി
കോട്ടക്കല്‍: വര്‍ഷങ്ങളായി ഇരുട്ടും ഏകാന്തതയും മാത്രം കൂട്ടിരുന്ന അവര്‍ക്ക് ഒരു പകല്‍ മുഴുവന്‍ വിധിയെ മറന്ന് സന്തോഷിക്കാനായി. എടരിക്കോട് പഞ്ചായത്ത് നടപ്പാക്കുന്ന സ്‌നേഹദീപ്തം പദ്ധതിയുടെ ഭാഗമായാണ് വര്‍ഷങ്ങളായി കിടപ്പിലായ രോഗികളുടെയും ഭിന്നശേഷിക്കാരായ കുട്ടികളുടെയും സംഗമം നടന്നത്.
ആരോഗ്യകേന്ദ്രത്തിന്റെയും പരിരക്ഷ ഹോം കെയറിന്റെയും സഹകരണത്തോടെ പഞ്ചായത്ത് ഭരണസമിതിയാണ് പരിപാടി സംഘടിപ്പിച്ചത്. കിടപ്പിലായ 75 രോഗികളും ഭിന്നശേഷിയുള്ള പത്ത് കുട്ടികളും പങ്കെടുത്ത പരിപാടിയില്‍ ഗവ. വനിത പോളിടെക്‌നിക് കോളജ്, പി.കെ.എം.എം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളും രോഗികളെ സഹായിക്കാനെത്തി. സംഗമത്തില്‍ വിവിധ സംന്നദ്ധ സംഘടനകള്‍ ആംബുലന്‍സ്, വീല്‍ചെയര്‍, കിടക്ക എന്നിവ ഒരുക്കി. മ്യൂസിക് വീല്‍സ്, മിമിക്‌സ് പരേഡ്, ഗാനമേള, മോട്ടിവേഷന്‍ ക്ലാസ് എന്നിവ നടന്നു.
ഗവ. രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന സംഗമം പി.കെ അബ്ദുറബ്ബ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ആബിദ തൈക്കാടന്‍, വൈസ് പ്രസിഡന്റ് വി.ടി സുബൈര്‍ തങ്ങള്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഹനീഫ പുതുപ്പറമ്പ്, ജമീല അബൂബക്കര്‍, ബ്ലോക്ക് പഞ്ചായത്തംഗം കെ.പി നാസര്‍ സംസാരിച്ചു. കലാകരന്‍ അഷ്‌റഫ് തറയിലിനെ ചടങ്ങില്‍ ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."