HOME
DETAILS
MAL
ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു
backup
August 24 2016 | 19:08 PM
പരപ്പനങ്ങാടി : ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ചു ബാലഗോകുലം ആഭിമുഖ്യത്തില്‍ വര്‍ണാഭമായ ശോഭായാത്ര നടന്നു. ശ്രീകൃഷ്ണ ഭഗവാന്റെ ജീവിതത്തിലെ വിവിധ ഭാവങ്ങളും അവതാരങ്ങളും സംഭവങ്ങളും നിശ്ചലദൃശ്യമായി വിശ്വാസികളിലേക്കിറങ്ങി. പരപ്പനങ്ങാടിയില്‍ ചിറമംഗലം, അറ്റത്തങ്ങാടി, കാളികാവ്, പൂരപ്പുഴ, അയോധ്യനഗര്‍, പരിയാപുരം, അയ്യങ്കാളി നഗര്‍, നെയ്തല്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നുളള ശോഭായാത്രകള്‍ ചിറമംഗലം വഴി മുരിക്കല്‍ സംഗമിച്ച് പുത്തരിക്കല്‍, പരപ്പനങ്ങാടി ടൗണ്‍ വഴി ചെറമംഗലം മനക്കല് സമാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."