HOME
DETAILS
MAL
'സി.പി.എം നേതാവിനെ അറസ്റ്റ് ചെയ്യണം'
backup
August 24 2016 | 19:08 PM
തിരൂര്‍: ഉണ്യാലില്‍ അക്രമത്തിന് ആഹ്വാനം ചെയ്ത സിപിഎം താനൂര്‍ ഏരിയ സെക്രട്ടറി ഇ. ജയനെ അറസ്റ്റ് ചെയ്യണമെന്ന് മുസ്ലിം യൂത്ത്ലീഗ് ജില്ലാ പ്രസിഡന്റ് നൗഷാദ് മണ്ണിശ്ശേരി ആവശ്യപ്പെട്ടു.
അക്രമം അഴിച്ചുവിടുകയും നാട്ടിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന വിധത്തില്‍ അഭിപ്രായം പറയുകയും ചെയ്യുന്ന ഇത്തരം നേതാക്കളെ നിലയ്ക്കു നിര്‍ത്തണമെന്നും അദ്ദേഹം തിരൂരില്‍ പറഞ്ഞു. ഉണ്യാലില്‍ സന്ദര്‍ശനം നടത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു നൗഷാദ്.
അക്രമത്തിനിരയായ ഉണ്യാലിലെ വീടുകള്‍ താനൂര്‍ എംഎല്‍എക്കൊപ്പം പ്രതികള്‍ സന്ദര്‍ശിച്ചതു സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നതാണ്. അക്രമത്തിന് സി.പിഎം പിന്തുണയുണ്ടായിരുന്നുവെന്നാണ് ഇക്കാര്യം വ്യക്തമാക്കുന്നത് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."