കടുങ്ങാത്ത്കുണ്ടണ്ടില് വിദ്യാര്‍ഥികള്‍ക്കായി സംരക്ഷണ സമിതി നിലവില്‍ വന്നു
പുത്തനത്താണി: സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുവാനും സ്കൂളുകളിലേക്കും മറ്റും എത്തുന്ന വിദ്യാര്‍ഥികളടക്കമുള്ളവര്‍ക്ക് സംരക്ഷണം നല്‍കുന്നതിനും മയക്കു മരുന്ന് മാഫിയകളെ തടയിടുന്നതിനും വേണ്ടണ്ടി കല്പകഞ്ചേരി സബ് ഇന്‍സ്പെക്ടര്‍ പി.എം ഷെമീറിന്റെ നേതൃത്തില്‍ സംരക്ഷണ സമിതി നിലവില്‍ വന്നു.
സേവന മനസ്ഥിതിയുള്ള യുവാക്കളും സ്കൗട്ട് ആന്‍ഡ് ഗൈഡ്സ്, എന്‍.എസ്.എസ്, ജെ.ആര്.സി അംഗങ്ങളെയും ഉള്‍പ്പെടുത്തി കല്പകഞ്ചേരി പൊലിസ് സബ് ഇന്‍സ്പെക്ടര്‍ ചെയര്‍മാനും സ്കൂള്‍ പി.ടി.എ പ്രസിഡന്റ് കെ സുബൈര്‍ വൈസ് ചെയര്‍മാനായും സാംസ്കാരിക പ്രവര്ത്തകന് സയ്യിദ് ഹസന് തങ്ങള്‍ കോര്ഡിനേറ്ററുമായിട്ടുള്ളതാണ് കല്പകഞ്ചേരി ഗവ. വൊക്കേഷണല്‍ ഹയര്സെക്കന്ഡണ്ടറി സ്കൂള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സ്റ്റുഡന്റ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പാണ്. ഗ്രൂപ്പിന്റെ ലോഗോ പ്രകാശനം കല്പകഞ്ചേരി സബ് ഇന്‍സ്പെക്ടര്‍ പി.എം ഷെമീര്‍ നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ബെന്നി ഡൊമനിക്, സുബൈര്‍ കല്ലന്, മുജീബ് ടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."