ഗതാഗത നിയമലംഘകര്‍ക്കെതിരേ കര്‍ശന നടപടികള്‍ക്ക് പൊലിസ്
ചങ്ങരംകുളം: സംസ്ഥാന പാതയില്‍ ദീര്‍ഘദൂര ബസ് സര്‍വീസ് നടത്തുന്ന തൊഴിലാളികള്‍ക്ക് നേരെ നടക്കുന്ന നിരന്തര കൈയേറ്റങ്ങള്‍ക്കെതിരേ കര്‍ശന നടപടിയുമായി ചങ്ങരംകുളം പൊലിസ്. അമിതവേഗതയില്‍ അപകടങ്ങള്‍ വരുത്തുന്ന ഡ്രൈവര്‍മാര്‍ക്കെതിരേയുള്ള നടപടികളും പൊലിസ് ശക്തമാക്കും. ഇതിന്റെ മറവില്‍ നിയമം കൈയിലെടുക്കാന്‍ ആരേയും അനുവദിക്കില്ല. ചില സാമൂഹ്യവിരുദ്ധര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ പലപ്പോഴും നിരപരാധികള്‍ ബലിയാടാവുകയാണ്.
കോഴിക്കോട് - തൃശ്ശൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് ജീവനക്കാര്‍ ചങ്ങരംകുളം പൊലിസ് സ്റ്റേഷന്‍ പരിതിയില്‍ ബസ് സര്‍വീസ് നടത്തുന്നത് ജീവന്‍ പണയപ്പെടുത്തിയാണെന്നും ഇതു കാരണം സര്‍വ്വീസ് നടത്തുന്നതിന് സുഖമമായ അന്തരീക്ഷം ഒരുക്കണമെന്നും ബസ് ജീവനക്കാര്‍ പൊലിസിന് പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ണ്ട ദിവസം ചങ്ങരംകുളം സ്റ്റേഷനില്‍ നടന്ന സര്‍വകക്ഷി യോഗത്തിലാണ് തിരൂര്‍ ഡിവൈ.എസ്.പി സന്തോഷ് കുമാര്‍, പൊന്നാനി സി.ഐ മുഹമ്മദ് ഹനീഫ, എന്നിവര്‍ക്ക് മുന്നില്‍ ജീവനക്കാര്‍ പരാതിയുമായി എത്തിയത്. പഞ്ചിങ് സ്‌റ്റേഷനില്‍ സ്ഥിരമായി പൊലിസ് സംവിധാനമൊരുക്കുകയ പ്രദേശത്ത് സ്പീഡ് ഗവേണര്‍ ഘടിപ്പിക്കുകയും ചെയ്യുമെന്നും ഡിവൈ.എസ്.പി നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കി. വിദ്യാര്‍ഥി മരിക്കാനിടയാക്കിയ അപകടത്തിന്റെ പശ്ചാതലത്തില്‍ നടക്കുന്ന ജനകീയ പഞ്ചിങ് നിര്‍ത്തി സഹകരിക്കണമെന്നും പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."