കണ്ണൂരില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടല്‍; നെടുംപൊയില്‍ ചുരം പാതയില്‍ വീണ്ടും മലവെള്ളപ്പാച്ചില്‍
കണ്ണൂര്‍: കണ്ണൂരില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടല്‍. നെടുംപൊയില്‍ ചുരത്തിലും പൂളക്കുറ്റി മേലെ വെള്ളറയിലുമാണ് ഉരുള്‍പൊട്ടിലുണ്ടായത്. താഴെ വെള്ളറയില്‍ 5 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. നെടുംപൊയില്‍ മാനന്തവാടി ചുരം റോഡില്‍ വീണ്ടും ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്.
കഴിഞ്ഞ മാസമുണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ട് പേര് മരിച്ച സ്ഥലമാണ് ഇന്ന് ആദ്യം ഉരുള്‍പൊട്ടിയ മേലെ വെള്ളറ പ്രദേശം. ഇവിടെയുണ്ടായ ഉരുള്‍പൊട്ടലില്‍ വെള്ളം കുത്തിയിറങ്ങി വന്നതോടെ താഴെ വെള്ളറയിലെ അഞ്ച് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്.
മാനന്തവാടി ചുരം റോഡിലാണ് മലവെള്ളപ്പാച്ചിലുണ്ടായത്. കാഞ്ഞിരപ്പുഴയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കി. ശനിയാഴ്ചയും നെടുംപൊയിലില്‍ മലവെള്ളപ്പാച്ചിലുണ്ടായിരുന്നു. സെമിനാരിക്കവലയിലാണ് കഴിഞ്ഞദിവസം മലവെള്ളപ്പാച്ചിലുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."