HOME
DETAILS
MAL
പപ്പടം ചോദിച്ചിട്ട് നല്‍കിയില്ല; ഹരിപ്പാട് കല്യാണസദ്യക്കിടെ കൂട്ടയടി; മൂന്ന് പേര്‍ക്ക് പരുക്ക്
backup
August 29 2022 | 11:08 AM
ആലപ്പുഴ: രണ്ടാമതും പപ്പടം നല്‍കാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കം കൂട്ടത്തല്ലില്‍ കലാശിച്ചു. ആലപ്പുഴ ഹരിപ്പാട് സ്വകാര്യ ഓഡിറ്റോറിയത്തില്‍ കഴിഞ്ഞ ദിവസം നടന്ന വിവാഹ ചടങ്ങിലാണ് സംഘര്‍ഷമുണ്ടായത്.
ഹരിപ്പാട് മുട്ടത്തെ സ്വകാര്യ ഓഡിറ്റോറിയത്തില്‍ കഴിഞ്ഞ ദിവസം നടന്ന വിവാഹത്തിടെയാണ് പപ്പടത്തെ ചൊല്ലി തര്‍ക്കമുണ്ടായത്. വരന്റെ സുഹൃത്തുക്കളില്‍ ചിലര്‍ പപ്പടം ആവശ്യപ്പെട്ടു. പപ്പടം രണ്ടാമതും നല്കാന് കഴിയില്ലെന്ന് വിളമ്പുന്നവര്‍ അറിയിച്ചതോടെ വാക്കുതര്‍ക്കമുണ്ടായി. രണ്ട് സംഘങ്ങളായി ഏറ്റുമുട്ടലിലെത്തി കാര്യങ്ങള്‍.
സംഘര്‍ഷത്തിനിടെ ഓഡിറ്റോറിയത്തിനെ കസേരകളും മേശകളും ഉപയോഗിച്ച് മര്‍ദിക്കുകയും ചെയ്തു.
പിടിച്ചുമാറ്റാനെത്തിയ മാനേജര്‍ മുട്ടം സ്വദേശി മുരളീധരനുള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."