HOME
DETAILS

ഓർമയായത് പാണ്ഡിത്യത്തിന്റെ സൗമ്യമുഖം

  
backup
August 29 2022 | 12:08 PM

%e0%b4%93%e0%b5%bc%e0%b4%ae%e0%b4%af%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d-%e0%b4%aa%e0%b4%be%e0%b4%a3%e0%b5%8d%e0%b4%a1%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8


ഇ.പി മുഹമ്മദ്


കോഴിക്കോട് • ആഴമേറിയ അറിവും സൗമ്യമായ പെരുമാറ്റവുമായി സമുദായത്തിന് വിജ്ഞാനത്തിന്റെ പ്രകാശം പരത്തിയ പണ്ഡിത ശ്രേഷ്ഠനായിരുന്നു ചേലക്കാട് മുഹമ്മദ് മുസ് ലിയാർ.
വിനയം തുളുമ്പുന്ന ചെറു പുഞ്ചിരിയുമായി ദീനിവേദികളിലേക്ക് കടന്നുവരുന്ന അദ്ദേഹത്തിന്റെ സാന്നിധ്യം തന്നെ ഏവരുടെയും മനസ്സിന് സന്തോഷം തരുന്നതായിരുന്നു.
ഇസ് ലാമിക വൈജ്ഞാനിക രംഗത്തെ എല്ലാ മേഖലകളിലും അവഗാഹമുള്ള പണ്ഡിതനും അനേകായിരം ശിഷ്യരുടെ ഗുരുനാഥനും മഹാ പ്രസ്ഥാനത്തിന്റെ ഉന്നത സ്ഥാനീയനും ആയിരുന്നിട്ടും ലളിത ജീവിതവും സൗമ്യതയും മുഖമുദ്രയാക്കിയാണ് അദ്ദേഹം ജീവിതം കൊണ്ട് മാതൃകയായത്. നാടിന്റെ നാനാ ഭാഗങ്ങളിൽ നിന്ന് രാവിലെ മുതൽ ഒഴുകിയെത്തിയ ആയിരങ്ങൾ സാക്ഷ്യപ്പെടുത്തിയതും ഇത് തന്നെയാണ്. പണ്ഡിതരും രാഷ്ട്രീയ, സാംസ്കാരിക മേഖലയിലെ പ്രമുഖരും ശിഷ്യരും നാട്ടുകാരും ഉൾപ്പെടെ എല്ലാവരെയും അത്രമാത്രം നൊമ്പരപ്പെടുത്തുന്നതാണ് ഈ വിയോഗം.
സമസ്തയുടെ പഴയ തലമുറയിലെ പണ്ഡിത നിരയിലെ അവസാന കണ്ണികളിൽ ഒരാളായ ചേലക്കാട് ഉസ്താദ് കർമശാസ്ത്രത്തിലും തർക്കശാസ്ത്രത്തിലും വ്യാകരണത്തിലുമെല്ലാം അസാമാന്യമായ അറിവിന് ഉടമയായിരുന്നു. വടക്കൻ കേരളത്തിലെ ആത്മീയ സദസ്സുകളിലെ സ്ഥിരം സാന്നിധ്യമായിരുന്ന അദ്ദേഹം ആയിരങ്ങൾക്ക് സാന്ത്വനം നൽകി.


മലബാറിലെ പാരമ്പര്യ പണ്ഡിതൻമാരുടെ ആദ്യ ഗുരു അവരുടെ പിതാക്കൻമാർ തന്നെയായിരുന്നു. ചേലക്കാട് ഉസ്താദും അറിവിന്റെ അലിഫ് കുറിച്ചത് പിതാവിൽ നിന്ന് തന്നെയായിരുന്നു. പിന്നീട് 17 വർഷത്തോളം വിവിധ പണ്ഡിതൻമാരിൽ നിന്നും വിദ്യാഭ്യാസം നേടി. കാൽനടയായി സഞ്ചരിച്ചാണ് വിദൂര ദേശങ്ങളിലെ ദർസുകളിൽ എത്തിയിരുന്നത്. വെല്ലൂർ ബാഖിയാത്തിലായിരുന്നു ഉപരി പഠനം. 1962ൽ അവിടെ നിന്നും ബാഖവി ബിരുദം നേടി. സ്വന്തം നാടായ ചേലക്കാട്ടെ പള്ളിയിലാണ് അദ്ദേഹം മുദരിസായി മതാധ്യാപനത്തിന് തുടക്കം കുറിച്ചത്. പിന്നീട് വിവിധ സ്ഥാപനങ്ങളിലായി ആറു പതിറ്റാണ്ടിലധികം ദീനി വിദ്യാഭ്യാസത്തിന്റെ വെളിച്ചവും തെളിച്ചവും പകർന്നു നൽകി.


വടകര, കുറ്റ്യാടി, നാദാപുരം പ്രദേശത്തുകാർക്ക് ദീനി കാര്യങ്ങളിൽ ആശ്രയകേന്ദ്രമായിരുന്നു ചേലക്കാട്ടെ ഉസ്താദിന്റെ വസതി. മതപരമായ പല വിഷയങ്ങളിലും അദ്ദേഹമായിരുന്നു അവസാന വാക്ക്. മഹല്ല് കമ്മിറ്റികൾക്ക് തലവേദനയായിരുന്ന പല പ്രശ്നങ്ങളും അദ്ദേഹത്തിന്റെ ഒറ്റ വാക്കിലുള്ള തീർപ്പിൽ ഇല്ലാതാവുമായിരുന്നു.
രാഷ്ട്രീയ സംഘട്ടനങ്ങൾ വർഗീയ കലാപങ്ങളിലേക്ക് നാളുകളിൽ നാദാപുരത്ത് സമാധാനത്തിന്റെ സന്ദേശ വാഹകനായി. നാട്ടുകാർക്ക് വിവാഹമോ ഗൃഹപ്രവേശനമോ വിശേഷം ഏതായാലും ഉസ്താദിന്റെ സാന്നിധ്യം ഒഴിച്ചുകൂടാനാവാത്തതായിരുന്നു. ചേലക്കാട്ടുകാർക്ക് അവരുടെ ദേശത്തെ അടയാളപ്പെടുത്തിയ മഹാനെയാണ് നഷ്ടമായത്. ആ നഷ്ടബോധവും പേറിയാണ് പ്രിയപ്പെട്ട ഉസ്താദിനെ അവർ യാത്രയാക്കിയത്...



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  a month ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണബാങ്ക് തെരഞ്ഞെടുപ്പ് ഇന്ന്; വോട്ടര്‍മാരെയും കൊണ്ട് എത്തിയ വാഹനങ്ങള്‍ക്കു നേരെ കല്ലേറ്

Kerala
  •  a month ago
No Image

വേതനം നല്‍കാത്തതിനാല്‍ സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്; s

Kerala
  •  a month ago
No Image

ആരുടെയും ഏതൊരു വസ്തുവും വഖ്ഫ് ആണെന്ന് പ്രഖ്യാപിക്കാനാവില്ല

Kerala
  •  a month ago
No Image

സ്റ്റേഡിയങ്ങളുടെ നിർമാണത്തിനും പരിപാലനത്തിനും സ്ഥിരം ജീവനക്കാർ രണ്ടു മാത്രം

Kerala
  •  a month ago
No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago