യുവതലമുറയിലേക്കുള്ള ലഹരിയുടെ വ്യാപനം തടയണം: മുഈനലി ശിഹാബ് തങ്ങള്‍
ആലപ്പുഴ: മദ്യം,മയക്കുമരുന്ന് തുടങ്ങിയ ലഹരി വസ്തുക്കളുടെ ഉപയോഗം യുവതലമുറയിലേക്ക് വ്യാപിക്കുന്നത് തടയാന്‍ അടിയന്തര നപടികളുണ്ടാവണമെന്ന് സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു. എറണാകുളം മുതല്‍ കന്യാകുമാരി വരെയുള്ള ജില്ലകളിലെ സംഘടനാശാക്തീകരണത്തിനായി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു തങ്ങള്‍. ലഹരിയുടെ ഉപയോഗം പുതുതലമുറയില്‍ വ്യാപകമാണെന്ന കണക്കുകള്‍ ആശങ്കാജനകമാണ്. ഇവക്കെതിരേ വിദ്യാര്‍ഥികള്‍ക്കിടയില്‍ ശക്തമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും.
ദക്ഷിണ കേരളത്തിലെ പ്രവര്‍ത്തനം ഊര്‍ജസ്വലമാക്കുന്നതിനുള്ള പദ്ധതികള്‍ക്ക് അന്തിമരൂപം നല്‍കി. ആലപ്പുഴ സി.എച്ച് മഹല്‍ ഹാളില്‍ നടന്ന ശില്‍പശാല സി. മുഹമ്മദ് അല്‍ഖാസിമി ഉദ്ഘാടനം ചെയ്തു. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍കൗണ്‍സില്‍ മാനേജര്‍ എം.എ ചേളാരി വിഷയാവതരണം നടത്തി. പി. എ ശിഹാബുദ്ദീന്‍ മുസ്‌ലിയാര്‍, മഹമൂദ് മുസ്‌ലിയാര്‍ കൊല്ലം, ടി.എച്ച് ജഅ്ഫര്‍ മൗലവി, പി.സി ഉമര്‍ മൗലവി, ശഫീഖ് മണ്ണഞ്ചേരി, സൈനുദ്ദീന്‍ ഒളവട്ടൂര്‍, അഫ്‌സല്‍ രാമന്തളി, സാജിര്‍ കൂരിയാട്, യാസര്‍ അറാഫത്ത് ചെര്‍ക്കള, ശമീര്‍ കാസര്‍കോട്, സജീര്‍ കാടാച്ചിറ, സ്വദഖത്തുല്ല തങ്ങള്‍ അരിപ്ര, ഇസ്മാഈല്‍ കൂര്യാട്, അംജദ് തിരൂര്‍ക്കാട്, മനാഫ് കോട്ടോപാടം, അനസ് അലി തൃശൂര്‍, രിസാല്‍ദര്‍ അലി ആലുവ, മുബാഷ് ആലപ്പുഴ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."