പെരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് പദ്ധതികള്‍ക്ക് അംഗീകാരം
തേഞ്ഞിപ്പലം: പെരുവള്ളൂര്‍ഗ്രാമ പഞ്ചായത്തിന്റെ 2016-17 വര്‍ഷത്തെ പദ്ധതികള്‍ക്ക് ഡി.പി.സിയുടെ അംഗീകാരം. ഉല്‍പാദന മേഖലയ്ക്ക് 23,65,020 രൂപ. തെങ്ങ് കൃഷിക്ക് ജൈവവളം, നെല്‍കൃഷി,ജൈവ പച്ചക്കറി കൃഷിക്ക് ഗ്രോബേഗ്, ഇടവിളകൃഷി-കാലിത്തീറ്റ സബ്‌സിഡി, പശുവളര്‍ത്തലിന് (വനിതകള്‍ക്ക്, 37 കുടുംബങ്ങള്‍ക്ക്), ആടുവളര്‍ത്തലിന് (വനിതകള്‍ക്ക്, 30 കുടുംബങ്ങള്‍ക്ക് )എന്നിവയാണ് ഉല്‍പാദന പരിധിയില്‍ വരുന്നവ.
21 മിനി കുടിവെള്ള പദ്ധതികള്‍, അങ്കണവാടികള്‍ വഴി പോഷകാഹാര വിതരണം, വികലാംഗരുടെ വീട് അറ്റകുറ്റ പണി, ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, ഗാര്‍ഹിക ബയോഗ്യാസ്, ഗാര്‍ഹിക പൈപ്പ് കമ്പോസ്, പൊതുസ്ഥലങ്ങളില്‍ മാലിന്യ സംസ്‌ക്കരണ പ്ലാന്റ്, സ്‌കൂളുകള്‍ക്ക് ഫര്‍ണീച്ചര്‍ തുടങ്ങി സേവന മേഖലയ്ക്ക് 88 ലക്ഷം രൂപ, പശ്ചാത്തല മേഖലയ്ക്ക് 41 ലക്ഷം (19 ഗ്രാമീണ റോഡുകള്‍ക്ക്), എസ്.സി കുടുംബങ്ങള്‍ക്ക് വിവാഹ ധന സഹായം 4 ലക്ഷം, പട്ടികജാതി വിഭാഗങ്ങള്‍ക്ക് 4,54,900 ഉള്‍പ്പെടെ 4,32,53,480 രൂപ ആകെ അടങ്കലിലുള്ള പദ്ധതികള്‍ക്കാണ് അംഗീകാരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."