HOME
DETAILS
MAL
എക്സ്പോയിലെ ജനപ്രിയ പവലിയനുകളിലേക്ക് വീണ്ടും പോകാം
backup
August 30 2022 | 07:08 AM
ദുബൈ: എക്സ്പോ 2020 യിലേക്ക് ഇനിയും പോകാം. എക്സപോ സിറ്റിയായി പ്രദര്‍ശന നഗരി തുറക്കുന്നതിന് മുമ്പ് ജനപ്രിയ പവലിയനുകള്‍ വീണ്ടും സന്ദര്‍ശിക്കാന്‍ അവസരമൊരുങ്ങുന്നു. എക്സ്പോയുടെ ലെഗസി സൈറ്റാണ് ഒക്ടോബര്‍ ഒന്നിന് തുറക്കാന്‍ ഒരുങ്ങുന്നത്.അതിന് മുന്നോടിയായി സെപ്റ്റംബര്‍ 1 മുതല്‍ സന്ദര്‍ശകര്‍ക്ക് അതിലെ ഏറ്റവും
ജനപ്രിയമായ രണ്ട് പവലിയനുകള്‍ സന്ദര്‍ശിക്കാനാകും. അലിഫ് ദി മൊബിലിറ്റി പവലിയന്, ടെറ ദ സസ്റ്റൈനബിലിറ്റി എന്നിവയാണ് വ്യാഴാഴ്ച മുതല്‍ സന്ദര്‍ശകരെ സ്വീകരിച്ച് തുടങ്ങുക. ഒരു പവലിയനില്‍ ഒരാള്‍ക്ക് 50 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്.www.expocitydubai.com എന്ന വെബ്സൈറ്റിലും ദുബൈ എക്സ്പോ സിറ്റിയിലെ നാല് ബോക്സ് ഓഫിസുകളിലും ടിക്കറ്റ് ലഭ്യമാണ്. എക്സ്പോ സൈറ്റില്‍ നിന്ന് 55 മീറ്റര്‍ ഉയരത്തില്‍ സന്ദര്‍ശകരെ ഉയര്‍ത്തി 360 ഡിഗ്രി കാഴ്ചകള്‍ പ്രദാനം ചെയ്യുന്ന കറങ്ങുന്ന നിരീക്ഷണ ഗോപുരം ഗാര്ഡന് ഇന്‍ ദി സ്കൈ സെപ്റ്റംബര്‍ 1ന് തുറക്കും. ടിക്കറ്റ് നിരക്ക് 30 ദിര്‍ഹം വീതമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."