HOME
DETAILS
MAL
ഈദ്ഗാഹ് മൈതാനത്ത് ഗണേശ ചതുര്‍ഥി ആഘോഷം നടത്താനാകില്ല; സുപ്രിം കോടതി അനുമതി നിഷേധിച്ചു
backup
August 30 2022 | 13:08 PM
ഡല്‍ഹി: ബംഗളൂരുവിലെ ഈദ്ഗാഹ് മൈതാനത്ത് ഗണേശ ചതുര്‍ഥി ആഘോഷം നടത്താനാകില്ല. സുപ്രിം കോടതി അനുമതി നിഷേധിച്ചു. തല്‍സ്ഥിതി തുടരാനും പൂജ മറ്റൊരിടത്ത് നടത്താനുമാണ് സുപ്രിം കോടതി നിര്‍ദേശം. ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി,എ.എസ് ഒക്കാ, എം എം സുന്ദ്രഷ് എന്നിവര്‍ അടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹരജിയില്‍ വാദം കേട്ടത്.
കര്‍ണാടക ഹൈക്കോടതിയുടെ വിധിയെ ചോദ്യം ചെയ്തുള്ള ഹരജിയില്‍ ജഡ്ജിമാരുടെ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് വിട്ടത്. ഹരജിയില്‍ വാദം കേള്‍ക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.
ചതുര്‍ത്ഥി ആഘോഷത്തിന് ബെംഗളുരു മുനസിപ്പല്‍ കോര്‍പ്പറേഷനാണ് അനുമതി നല്‍കിയത്. ഇതിനെതിരെ കര്‍ണാടക വഖഫ് ബോര്‍ഡ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."