കൊള്ളയ്ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്ന് എം.എസ്.എഫ്
കോഴിക്കോട്: സ്വാശ്രയ ഡെന്റല്‍ കോളജുകളിലെ പ്രവേശനവുമായി ബന്ധപ്പെട്ട് മാനേജ്മെന്റുകള്‍ക്ക് കൊള്ളലാഭം നേടാന്‍ സര്‍ക്കാര്‍ സാഹചര്യം സൃഷ്ടിക്കുകയാണെന്ന് എം.എസ്.എഫ് സംസ്ഥാന ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
ഏകീകൃത ഫീസിന്റെ മറവില്‍ മാനേജ്മെന്റുകള്‍ക്ക് അധികവരുമാനം ഉണ്ടാക്കാന്‍ അനുമതി നല്കി സ്വാശ്രയ കോളജുകളുടെ പ്രൊമോട്ടര്‍മാരായി സര്‍ക്കാര്‍ മാറുകയാണ്. മുന്‍ വര്‍ഷങ്ങളില്‍ 50 ശതമാനം വരുന്ന മെറിറ്റ് സീറ്റില്‍ 28 ശതമാനം സീറ്റില്‍ 23,000 രൂപയും 52 ശതമാനം സീറ്റില്‍ 44,000 രൂപയുമായിരുന്നു ഫീസ് ഘടന.
എന്നാല്‍ ഇപ്പോഴത് 80 ശതമാനം സീറ്റില്‍ നാലുലക്ഷം രൂപയിലധികമായി മാറിയിരിക്കുകയാണ്. പാവപ്പെട്ടവന്റെ ഉന്നത വിദ്യാഭ്യാസം നിഷേധിക്കുന്ന നിലപാടുകളുമാണ് സര്‍ക്കാര്‍ ലക്ഷ്യംവയ്ക്കുന്നതെങ്കില്‍ ശക്തമായ സമരങ്ങളുമായി എം.എസ്.എഫ് മുന്നോട്ടുപോകുമെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, ജനറല്‍ സെക്രട്ടറി എം.പി നവാസ്, ട്രഷറര്‍ യൂസുഫ് വല്ലാഞ്ചിറ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."