HOME
DETAILS
MAL
നാവുകൊണ്ട് ശുചിമുറി വൃത്തിയാക്കിച്ച ബി.ജെ.പി നേതാവിനെ സസ്പെന്‍ഡ് ചെയ്തു
backup
August 30 2022 | 17:08 PM
റാഞ്ചി: വീട്ടുജോലിക്കാരിയായ ഗോത്രവര്‍ഗ യുവതിയോട് മോശമായി പെരുമാറുകയും നാവുകൊണ്ട് ശുചിമുറി വൃത്തിയാക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്ത സംഭവത്തില്‍ ജാര്‍ഖണ്ഡിലെ വനിതാ ബി.ജെ.പി നേതാവിനെ പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു.
മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന് മഹേശ്വര് പാത്രയുടെ ഭാര്യയും ബി.ജെ.പി വനിതാ വിഭാഗം ദേശീയ പ്രവര്‍ത്തക സമിതി അംഗവുമായ സീമ പാത്രയെയാണ് സസ്പെന്‍ഡ് ചെയ്തത്. വീട്ടുജോലിക്കാരി സുനിത എന്ന ഗോത്രവര്‍ഗ യുവതിയെ പീഡിപ്പിച്ചതിന് സീമ പാത്രയ്ക്കെതിരെ കേസെടുത്തു. റാഞ്ചിയിലെ അര്‍ഗോഡ പൊലിസ് സ്റ്റേഷനില്‍ എഫ്ഐആറും റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."