ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ കുറ്റവിമുക്തയായ ഫൗസിയ ഹസന്‍ അന്തരിച്ചു
തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ കുറ്റവിമുക്തയായ മാലദ്വീപ് വനിത ഫൗസിയ ഹസന്‍ അന്തരിച്ചു. ശ്രീലങ്കയില്‍ ചികിത്സയിലിരിക്കേയാണ് മരണം.മാലദ്വീപ് വിദേശകാര്യ മന്ത്രിയാണ് ഇവരുടെ മരണം സ്ഥിരീകരിച്ചത്. 1994 നവംബര്‍ മുതല്‍ 1997 ഡിസംബര്‍ വരെ ജയില്‍ വാസം അനുഭവിച്ചു.
ഏറെക്കാലമായി ശ്രീലങ്കയിലാണ് താമസം. അര്‍ബുദരോഗം ബാധിതയായിരുന്നു. ചികിത്സാര്‍ത്ഥമാണ് ശ്രീലങ്കയില്‍ താമസമാക്കിയത്. ഐഎസ്ആര്‍ഒയുടെ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന കേസില്‍ രണ്ടാം പ്രതി ഫൗസിയ ഹസനായിരുന്നു. ഒന്നാംപ്രതി മാലെ സ്വദേശിയായ മറിയം റഷീദയും.
1942 ജനുവരി 8നാണ് ഫൗസിയയുടെ ജനനം. മാലി ആമിനിയ്യ സ്‌കൂള്‍, കൊളംബോ പോളിടെക്‌നിക്ക് (ശ്രീലങ്ക) എന്നിവടങ്ങളിലായിരുന്നു വിദ്യാഭ്യാസം.1957ല്‍ മാലദ്വീപ് വിദേശകാര്യ മന്ത്രാലയത്തില്‍ ക്ലര്‍ക്കായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.
35 വര്‍ഷത്തിലേറെ മാലദ്വീപ് ചലച്ചിത്ര മേഖലയില്‍ സജീവമായിരുന്നു. 1998 മുതല്‍ 2008 വരെ മാലദ്വീപിലെ നാഷനല്‍ ഫിലിം സെന്‍സര്‍ ബോര്‍ഡില്‍ സെന്‍സറിങ് ഒഫിസറായിരുന്നു. നൂറോളം ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."