പ്രസിഡന്റ് ഹിന്ദി മേഖലയില്‍ നിന്നുതന്നെ വേണോ?; ഹിന്ദിയില്‍ മറുപടി നല്കി ശശി തരൂര്‍
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ മാറ്റം വേണമെന്ന ആവശ്യം ശക്തമാണെന്ന് ശശി തരൂര്‍ എംപി. അധ്യക്ഷ പദവിയിലേക്ക് മത്സരം പാര്‍ട്ടിക്ക് ഗുണം ചെയ്യും. കോണ്‍ഗ്രസ് ഒരു വ്യക്തിയല്ല, ജനാധിപത്യ പാര്‍ട്ടിയാണ്. താന്‍ മത്സരിച്ചാലും ഇല്ലെങ്കിലും പാര്‍ട്ടിയില്‍ മാറ്റങ്ങള്‍ വേണമെന്നും തരൂര്‍ പറഞ്ഞു.
കോണ്‍ഗ്രസ് പ്രസിഡന്റ് ഹിന്ദി മേഖലയില്‍ നിന്നുതന്നെ വേണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഹിന്ദിയിലായിരുന്നു തരൂരിന്റെ മറുപടി. തനിക്ക് ഹിന്ദിയും വഴങ്ങും. അങ്ങനെ വേണമെങ്കില്‍ത്തന്നെ തെരഞ്ഞെടുപ്പിലൂടെ വരട്ടെ. ഏതു മേഖല എന്നതല്ല, ഭാരതീയനാവുകയാണ് പ്രധാനമെന്നും ശശി തരൂര്‍ ഹിന്ദിയില്‍ മറുപടി പറഞ്ഞു.
കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കു ഗാന്ധി കുടുംബത്തിനു പുറത്തുള്ളയാള്‍ സ്ഥാനാര്‍ഥിയായാല്‍ അദ്ദേഹത്തിനെതിരെ ജി 23 സംഘത്തിന്റെ പ്രതിനിധിയായി ശശി തരൂര്‍ മത്സരിച്ചേക്കുമെന്നാണ് സൂചന. ഹൈക്കമാന്‍ഡിന്റെ പ്രതിനിധി ജയിക്കുമെന്ന് ഉറപ്പാണെങ്കിലും കോണ്‍ഗ്രസ് േനരിടുന്ന പ്രശ്നങ്ങളും പരിഹാരമാര്‍ഗങ്ങളും പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയാക്കാന്‍ മത്സരം അനിവാര്യമാണെന്നാണു സംഘത്തിന്റെ വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."