ഭാഷാ വിരുദ്ധ സമീപനങ്ങളില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിയണം: സമദാനി
കോഴിക്കോട്: ഭാഷകളെ ചെറുതായി കാണുന്നവര്‍ ചരിത്രം പഠിക്കണമെന്നും ഇന്ത്യ ലോകത്തിന് നല്‍കുന്ന ഏറ്റവും വലിയ കയറ്റുമതി മാനവ വിഭവശേഷിയാണെന്നും മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി എം.പി അബ്ദുസ്സമദ് സമദാനി അഭിപ്രായപ്പെട്ടു. ഭാഷാവിരുദ്ധ നീക്കങ്ങള്‍ക്കെതിരേ കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ (കെ.എ.ടി.എഫ്) സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സംസ്ഥാനതല സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യപരവും നീതിപരവുമായ സമീപനം അറബി ഉള്‍പ്പെടെ എല്ലാ ഭാഷകളോടും സ്വീകരിക്കണം. ലോകത്തിന് മുമ്പില്‍ വലിയ സംഭാവനകള്‍ അര്‍പ്പിക്കാന്‍ യുവതലമുറയെ പ്രാപ്തരാക്കുന്നതില്‍ ഭാഷാധ്യാപകര്‍ നടത്തുന്ന ശ്രമങ്ങളെ ചെറുതായി കാണരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് എ മുഹമ്മദ് അധ്യക്ഷനായി. മനയത്ത് ചന്ദ്രന്‍, കെ മോയിന്‍കുട്ടി മാസ്റ്റര്‍, എന്‍.കെ അബൂബക്കര്‍, പി.കെ.സി മുഹമ്മദ്, ശംസുദ്ദീന്‍ തിരൂര്‍ക്കാട് സംസാരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സി അബ്ദുല്‍ അസീസ് സ്വാഗതവും ട്രഷറര്‍ കെ.കെ അബ്ദുല്‍ ജബ്ബാര്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ വി മറിയുമ്മ, കെ അബ്ദുല്‍ അസീസ്, എം.വി ആലിക്കുട്ടി, ഇ.എ റഷീദ്, കെ അബ്ദുറഹിമാന്‍, സി.ടി കുഞ്ഞയമു, പി അബ്ദുല്‍ ഹമീദ്, കെ.കെ അബ്ദുല്ല ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."