HOME
DETAILS

ലഹരിക്കെതിരേ ഒന്നിച്ച് ; വിഷയം സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം, ഐക്യത്തോടെ പോരാടുമെന്ന് ഭരണ-പ്രതിപക്ഷങ്ങൾ

  
backup
September 01 2022 | 04:09 AM

%e0%b4%b2%e0%b4%b9%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%92%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d


പ്രത്യേക ലേഖകൻ
തിരുവനന്തപുരം • ലഹരി കുരുക്കിയ കേരളത്തെ വീണ്ടെടുക്കാൻ ഭരണ – പ്രതിപക്ഷ ഐക്യത്തിന് സാക്ഷിയായി നിയമസഭയിലെ ശൂന്യവേള. ലഹരിവ്യാപനം തടയാനുള്ള നടപടികളുമായി ഒറ്റക്കെട്ടായി മുന്നോട്ട് പോകാനും തീരുമാനിച്ചു. സംസ്ഥാനത്തെ ലഹരിവ്യാപനം നിയമസഭയിൽ അടിയന്തര പ്രമേയമായാണ് പ്രതിപക്ഷം ഉന്നയിച്ചത്.


നോട്ടിസ് നൽകി വിഷയം സഭയിലുന്നയിച്ച വിഷ്ണുനാഥിനെ മുഖ്യമന്ത്രിയും സ്പീക്കറും അഭിനന്ദിച്ചു. വിഷയം ഗൗരവമുള്ളതാണെങ്കിലും മൂന്നു ബില്ലുകൾ ചർച്ച ചെയ്യേണ്ടതിനാൽ സമയമില്ലെന്ന് മുഖ്യമന്ത്രി മറുപടി നൽകി. തുടർന്ന് സ്പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. മുഖ്യമന്ത്രിയുടെ നിലപാട് അംഗീകരിച്ച പ്രതിപക്ഷ നേതാവ് ലഹരിക്കെതിരായ പോരാട്ടത്തിൽ സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചു.
അന്താരാഷ്ട്ര ലഹരി കടത്തുകാരുടെ ഇടത്താവളമായി കേരളം മാറുന്നുവെന്ന് നോട്ടിസ് അവതരിപ്പിച്ച് വിഷ്ണുനാഥ് പറഞ്ഞു. യുവാക്കളുടെ ഔദ്യോഗിക ആനന്ദമാർഗം എം.ഡി.എം.എ ആയി മാറുന്നുവെന്നും വിഷ്ണുനാഥ് പറഞ്ഞു. സ്‌കൂളുകൾ ലഹരി സംഘങ്ങളുടെ പിടിയിലാണ്.
സ്ഥാപനത്തിന്റെ പേര് മോശമാകുമെന്ന് കരുതിയാണ് അധ്യാപകർ ഇത് പുറത്ത് പറയാത്തത്.സ്‌കൂൾ പരിസരത്ത് ലഹരി വിൽക്കുന്നവർക്കെതിരേ കാപ്പ ചുമത്തണമെന്നും വിഷ്ണുനാഥ് ആവശ്യപ്പെട്ടു.


ലഹരി ഉപയോഗവും വ്യാപാരവും സമൂഹത്തിന് ഭീഷണിയാകുന്ന നിലയിലേക്ക് വർധിച്ചെന്നും തടയാൻ ഫലപ്രദ നടപടികളെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുമ്പ് കഞ്ചാവുപോലുള്ള ലഹരിവസ്തുക്കളാണ് ഉപയോഗിക്കപ്പെട്ടിരുന്നതെങ്കിൽ സിന്തറ്റിക് രാസലഹരികളുടെ വ്യാപനവും ഉപഭോഗവുമാണ് ഇപ്പോൾ. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉൾപ്പെടെ ലഹരിമരുന്നുകൾ എത്തുന്നു. എൻഫോഴ്‌സ്‌മെന്റ് മാത്രമല്ല വിവിധ ജനവിഭാഗങ്ങളുടെയും സർക്കാർ സംവിധാനങ്ങളുടെയും ഏകോപിത സമീപനമാണ് ഇത് തടയാൻ ആവശ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നമ്മുടെ കുഞ്ഞുങ്ങൾക്കായി എല്ലായിടത്തും ചതിക്കുഴികൾ ഒരുങ്ങിയിരിക്കുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. സംസ്ഥാനത്തെ ലഹരി വ്യാപനം അജണ്ടയാക്കി യു.ഡി.എഫ് പ്രത്യേക യോഗം ചേർന്ന് ചർച്ച ചെയ്തു.
സർക്കാരിൻ്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് പ്രതിപക്ഷവും യു.ഡി.എഫും ആദ്യാവസാനം ഒപ്പമുണ്ടാകും. ഒന്നിച്ച് നിന്ന് വരും തലമുറയെ രക്ഷിക്കാൻ ശ്രമിക്കണമെന്നും ലഹരി ഉപഭോഗം മാനസികാരോഗ്യ പ്രശ്‌നമായി വളരുകയാണെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.പി ഉപതെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സഖ്യം സൈക്കിള്‍ ചിഹ്നത്തില്‍ മത്സരിക്കും- അഖിലേഷ് യാദവ് 

National
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സി.ബി.ഐ അന്വേഷണം വേണം; സുപ്രിം കോടതിയില്‍ ഹരജി 

Kerala
  •  2 months ago
No Image

സഊദിയിൽ ഇനി C ടൈപ്പ് ചാർജറുകൾ മാത്രം, ആദ്യഘട്ടം ജനുവരിയിൽ

Saudi-arabia
  •  2 months ago
No Image

'അവരുടെ തൊണ്ടയിലെ മുള്ളായി മാറുക, പിന്‍വാങ്ങാന്‍ കൂട്ടാക്കാത്ത പ്രളയമാവുക'  യഹ്‌യ സിന്‍വാറിന്റെ വസിയ്യത്ത്

International
  •  2 months ago
No Image

റെക്കോര്‍ഡിലെത്തി വീണ് സ്വര്‍ണം; പവന് 440 രൂപ കുറഞ്ഞു 

Economy
  •  2 months ago
No Image

80 മുസ്‌ലിം കുടുംബങ്ങളെ ബലം പ്രയോഗിച്ച് തെരുവിലേക്കിറക്കി വിട്ട് യോഗി സര്‍ക്കാര്‍; കുടിയിറക്കപ്പെട്ടവരില്‍ പ്രായമായവരും കൊച്ചു കുഞ്ഞുങ്ങളും  

National
  •  2 months ago
No Image

ഭിന്നശേഷിക്കാര്‍ക്ക് സേവനകേന്ദ്രങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിനും പി.എസ്.സിക്കും ബാധ്യത

Kerala
  •  2 months ago
No Image

ഭൂമി തരംമാറ്റം: സ്‌പെഷൽ അദാലത്തുകൾ നാളെ തുടങ്ങും - തീർപ്പാക്കുക 2,14,570 അപേക്ഷകൾ

Kerala
  •  2 months ago
No Image

16 വർഷത്തിനു ശേഷം ഡയറ്റ് ലക്ചറർ പരീക്ഷ:  ഒരു വർഷം പിന്നിട്ടിട്ടും റാങ്ക് ലിസ്റ്റ്പോലുമില്ല

Kerala
  •  2 months ago
No Image

വടക്കന്‍ ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; 19 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 770ലേറെ ഫലസ്തീനികള്‍

International
  •  2 months ago