ഡല്‍ഹി സഫ്ദര്‍ജങ് മെഡിക്കല്‍ ഹോസ്പിറ്റല്‍ അവസാന വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍
ന്യൂഡല്‍ഹി: സഫ്ദര്‍ജങ് ഹോസ്പിറ്റല്‍ ആന്റ് മെഡിക്കല്‍ കോളജിലെ അവസാന വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥിനി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍. ഡല്‍ഹി സ്വദേശിയായ പെണ്‍കുട്ടിയെയാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഹോസ്റ്റലില്‍ താമസിച്ച് സഫ്ദര്‍ജങ് ആശുപത്രിയില്‍ ഇന്റേണ്‍ഷിപ്പ് ചെയ്തുവരികയായിരുന്നു.
ഇന്ന് പുലര്‍ച്ചെ 3.30ഓടെയാണ് ആശുപത്രിയിലെ പൊലിസ് പോസ്റ്റില്‍ വിവരം ലഭിക്കുന്നത്. പൊലീസ് എത്തുമ്പോള്‍ പെണ്‍കുട്ടി ഹോസ്റ്റല്‍ മുറിയിലെ സീലിങ് ഫാനില്‍ സ്കാര്‍ഫ് ഉപയോഗിച്ച് തൂങ്ങിയ നിലയിലായിരുന്നുവെന്ന് ഡെപ്യൂട്ടി കമീഷണര്‍ സി. മനോജ് പറഞ്ഞു.
ഉള്ളില്‍ നിന്ന് പൂട്ടിയ നിലയിലായിരുന്ന ഹോസ്റ്റല്‍ റൂം സഹപാഠികള്‍ ബലപ്രയോഗത്തിലൂടെ തുറക്കുകയായിരുന്നു. വിദ്യാര്‍ഥിനിയെ ഉടനെ ആശുപത്രി അത്യാഹിത വിഭാഗത്തില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. പെണ്‍കുട്ടിയുടെ മുറിയില്‍ നിന്ന് വിഷാദത്തിന് കഴിക്കുന്ന മരുന്നുകളുടെ രണ്ട് ഒഴിഞ്ഞ പാക്കറ്റുകള്‍ കണ്ടെത്തിയിട്ടുണ്ട്.
സുഹൃത്തുക്കളുടെ മൊഴി രേഖപ്പെടുത്തിയതായി പൊലിസ് പറഞ്ഞു. സംശയിക്കത്തക്കതായി ഒന്നും കണ്ടെത്താനായിട്ടില്ല. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. അവരുടെ മൊഴികള്‍ രേഖപ്പെടുത്തിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."