HOME
DETAILS
MAL
ലോകത്തിലെ മികച്ച ദ്വീപുകളിൽ ഇടംപിടിച്ച് പർപ്ൾ ഐലന്റ്
backup
September 02 2022 | 03:09 AM
ദോഹ • ലോകത്തിലെ ഏറ്റവും മികച്ച ദ്വീപുകളിലൊന്നായി ഖത്തറിന്റെ പർപ്ൾ ഐലൻഡ്. ഗ്ലോബൽ ട്രാവൽ സൈറ്റായ ബിഗ് 7 ട്രാവൽ പ്രസിദ്ധീകരിച്ച മികച്ച 50 ദ്വീപുകളുടെ പട്ടികയിലാണ് പർപ്ൾ ഐലൻഡും ഇടം നേടിയത്.
അൽഖോറിൽ സ്ഥിതിചെയ്യുന്ന പർപ്ൾ ഐലൻഡിനെ കൗതുകകരമായ ചരിത്രമുള്ള ദ്വീപ് എന്നാണ് പട്ടികയിൽ വിശേഷിപ്പിച്ചിരിക്കുന്നത്.
ബഹ്‌റൈനുമായുള്ള വ്യാപാരത്തിനായി മീൻപിടിത്തക്കാരും മുത്തുവാരൽ വിദഗ്ധരും 2000 ബി.സി മുതൽക്കെ ഉപയോഗിച്ചിരുന്ന ദ്വീപാണിത്. കണ്ടൽകാടുകൾ കൊണ്ട് സമ്പുഷ്ടമാണ് ഇവിടം. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളും സജീവമായി നടക്കുന്നു. സന്ദർശകർക്കായി ഏതാനും വർഷങ്ങൾക്ക് മുമ്പ് ദ്വീപിൽ മേൽപ്പാലം നിർമിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."