ഖത്തറിൽ ഹോട്ടൽ ക്വാറന്റൈൻ ഒഴിവാക്കി
അഹമ്മദ് പാതിരിപ്പറ്റ
ദോഹ • ഖത്തർ സന്ദര്‍ശകര്‍ക്ക് ഇനിമുതല്‍ ഹോട്ടല്‍ ക്വാറന്റൈൻ ആവശ്യമില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് എത്തിയ ശേഷം കോവിഡ് പോസിറ്റിവ് സ്ഥിരീകരിക്കുന്നവര്‍ക്ക് മാത്രമായിരിക്കും ക്വാറന്റൈൻ. ഇവര്‍ക്ക് ഖത്തറിലെ കൊവിഡ് മാനദണ്ഡപ്രകാരമുള്ള ഐസൊലേഷന്‍ ഉള്‍പ്പെടെയുള്ള നിബന്ധനകള്‍ ബാധകമാണ്. പുതിയ നിര്‍ദേശം വരുന്ന ഞായറാഴ്ച വൈകുന്നേരം ആറ് മുതല്‍ പ്രാബല്യത്തില്‍ വരും. എന്നാൽ വാക്സിന്‍ എടുത്തവര്‍ക്കും അല്ലാത്തവര്‍ക്കും കൊവിഡ് ടെസ്റ്റ് നിര്‍ബന്ധമാണ്.
കൊവിഡ് തീവ്രതയനുസരിച്ച് രാജ്യത്ത് ഉപയോഗത്തിലുള്ള നിലവിലെ വര്‍ഗീകരണ ലിസ്റ്റുകള്‍ (റെഡ് ലിസ്റ്റ്) അവസാനിപ്പിക്കുന്നതായും അധികൃതര്‍ അറിയിച്ചു. രാജ്യത്തെത്തുന്ന പൗരന്മാരും വിദേശികളും 24 മണിക്കൂറിനുള്ളില്‍ റാപിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തണം. പ്രൈമറി ഹെല്‍ത്ത് കെയര്‍ സെന്ററിലോ സർക്കാർ അംഗീകൃത സ്വകാര്യ മെഡിക്കല്‍ സെന്ററിലോ ടെസ്റ്റ് നടത്താം.
സന്ദര്‍ശകര്‍ യാത്ര പുറപ്പെടുന്നതിന്റെ 48 മണിക്കൂര്‍ മുമ്പ് നടത്തിയ പി.സി.ആര്‍ ടെസ്റ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ അല്ലെങ്കില്‍ യാത്ര പുറപ്പെടുന്നതിന്റെ 24 മണിക്കൂര്‍ മുമ്പ് നടത്തിയ ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ ഹാജരാക്കണം. രാജ്യത്ത് കൊവിഡ് കേസുകളില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ഇളവുകൾ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."