HOME
DETAILS

വഖ്ഫ് നിയമന ഭേദഗതി ബിൽ ; റദ്ദാക്കിയതിന് പിന്നിൽ സമസ്തയുടെ നയപരമായ ഇടപെടൽ

  
backup
September 02 2022 | 03:09 AM

%e0%b4%b5%e0%b4%96%e0%b5%8d%e0%b4%ab%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%a8-%e0%b4%ad%e0%b5%87%e0%b4%a6%e0%b4%97%e0%b4%a4%e0%b4%bf-%e0%b4%ac%e0%b4%bf%e0%b5%bd-%e0%b4%b1%e0%b4%a6

സ്വന്തം ലേഖകൻ
തിരുവനന്തപുരം • വഖ്ഫ് ബോർഡിന്റെ അഡ്മിനിസ്‌ട്രേറ്റീവ് തസ്തികകളിലെ നിയമനങ്ങൾ പി.എസ്.സിക്ക് വിടുന്ന വഖ്ഫ് ബോർഡ് നിയമന ഭേദഗതി ബിൽ റദ്ദാക്കാനുള്ള റിപ്പീലിങ് ബിൽ നിയമസഭ പാസാക്കിയതോടെ ശ്രദ്ധേയമായത് സമസ്തയുടെ നയപരമായ ഇടപെടൽ.


വഖ്ഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടുന്നത് റദ്ദാക്കുമെന്ന് സമസ്ത കേരള ജംഇയ്യതുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിരുന്നു. ഇതേ തുടർന്നാണ് നിയമസഭാ സമ്മേളനത്തിൽ റിപ്പീലിങ് ബിൽ അവതരിപ്പിച്ചത്. അവതരിപ്പിക്കപ്പെട്ട ബിൽ സഭക്ക് പുറത്തെ സമ്മർദങ്ങളെ തുടർന്ന് റിപ്പീലിങ് ബില്ലിലൂടെ റദ്ദാക്കിയ അപൂർവതകളിൽ ഒന്നായി ഇത് ചരിത്രത്തിൽ ഇടംനേടി.


നിയമസഭ പാസാക്കിയ വഖ്ഫ് ബോർഡ് നിയമന ഭേദഗതി ബിൽ പുനഃപരിശോധിക്കണമെന്ന് സമസ്ത നിവേദനത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. വിഷയം സംബന്ധിച്ച് സമസ്ത ജന.സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ് ലിയാരുടെ നേതൃത്വത്തിലുള്ള നേതാക്കളുമായി മുഖ്യമന്ത്രി 2021 ഡിസംബർ ഏഴിന് തിരുവനന്തപുരത്ത് ചർച്ച നടത്തിയിരുന്നു. ബിൽ ധൃതിപിടിച്ച് നടപ്പാക്കില്ലെന്നും മുസ് ലിം സംഘടനകളുടെ യോഗം വിളിക്കുമെന്നും ഉറപ്പും നൽകിയിരുന്നു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങളെയും ഇക്കാര്യം അറിയിക്കുകയും ചെയ്തു.
സമസ്തക്ക് നൽകിയ ഉറപ്പിനെ തുടർന്ന് ബില്ലുമായി ബന്ധപ്പെട്ട നടപടികൾ സർക്കാർ നിർത്തിവച്ചിരുന്നു.
2022 ഏപ്രിൽ 20ന് മുഖ്യമന്ത്രി മുസ് ലിം സംഘടനകളുടെ യോഗം വിളിക്കുകയും ആവശ്യം അനുഭാവ പൂർവം പരിഗണിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തിരുന്നു. വഖ്ഫ് നിയമന ഭേദഗതി ബിൽ പിൻവലിക്കുമെന്ന് ജൂലൈ 20ന് നിയമസഭയിലുംമുഖ്യമന്ത്രി അറിയിച്ചു.
കഴിഞ്ഞ ദിവസം വിവിധ ആവശ്യങ്ങൾക്കായി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ സമസ്ത നേതാക്കൾ വഖ്ഫ് ബോർഡ് നിയമന ബിൽ റദ്ദാക്കുന്നത് സംബന്ധിച്ച് സർക്കാർ തീരുമാനം വൈകുന്നതിൽ ആശങ്ക അറിയിച്ചിരുന്നു.


ഇതേതുടർന്ന് അടിയന്തരമായി മന്ത്രിസഭ റിപ്പീലിങ് ബിൽ അവതരിപ്പിക്കാൻ തീരുമാനിക്കുകയും ഇന്നലെ ഇത് നിയമസഭയിൽ പാസാക്കുകയും ആയിരുന്നു. മുഖ്യമന്ത്രിയിൽ നിന്ന് ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തിൽ നയപരമായ നിലപാട് സ്വീകരിച്ച സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങളുടെ നിലപാടിന് മാറ്റ് കൂട്ടുന്നതാണ് റദ്ദാക്കൽ ബിൽ.


പ്രശ്‌ന പരിഹാരങ്ങൾക്ക് ആദ്യഘട്ടം ചർച്ചകളും കൂടിയാലോചനകളും നടത്തുകയെന്ന സമസ്തയുടെ പാരമ്പര്യ നിലപാട് തന്നെയാണ് ഈ വിഷയത്തിലും നേതൃത്വം സ്വീകരിച്ചത്.
ഇതേ രീതി തന്നെയായിരുന്നു കഴിഞ്ഞ ദിവസം പിൻവലിച്ച പാഠ്യപദ്ധതി ചട്ടക്കൂടുമായി ബന്ധപ്പെട്ട വിവാദ വിഷയത്തിലും സമസ്തയുടേത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  16 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

latest
  •  16 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  16 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  16 days ago
No Image

‌മത്സ്യബന്ധന ബോട്ടിൽ നിന്ന് 5,000 കിലോയോളം മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

latest
  •  16 days ago
No Image

പിഎംഎ സലാമിനെ നിയന്ത്രിക്കണമെന്ന് ജിസിസി ദാരിമീസ് 

Kerala
  •  16 days ago
No Image

ആത്മകഥാ വിവാദം; ഡി സി ബുക്‌സിലെ പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്പെൻ്റ് ചെയ്‌തു

Kerala
  •  16 days ago
No Image

ബലാത്സംഗക്കേസ്: നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം

Kerala
  •  16 days ago
No Image

കുടുംബ സംഗമം സംഘടിപ്പിച്ചു

oman
  •  16 days ago
No Image

വയനാടിനായി പ്രത്യേക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കും; കേന്ദ്രം ഉറപ്പുനല്‍കിയതായി കെ.വി തോമസ്

Kerala
  •  16 days ago