കെ.എസ്.ആർ.ടി.സി: 50 കോടി നൽകാമെന്ന് സർക്കാർ ഹൈക്കോടതിയിൽ
കൊച്ചി • കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പള വിതരണത്തിനായി 50 കോടി രൂപ നൽകാമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
ഈ തുക ഉപയോഗിച്ച് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളത്തിൻ്റെ മൂന്നിലൊന്ന് വീതം നൽകാൻ കോടതി നിർദേശിച്ചു.
ധനസഹായം നൽകണമെന്ന സിംഗിൾ ബെഞ്ച് വിധിക്കെതിരേ സർക്കാർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി വിധി പറയാൻ മാറ്റി. സർക്കാർ നൽകിയ അപ്പീലിൽ, ജീവനക്കാർക്ക് ശമ്പളം നൽകാൻ സർക്കാർ 103 കോടി രൂപ അടിയന്തരമായി കെ.എസ്.ആർ.ടി.സിക്ക് നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് കഴിഞ്ഞദിവസം സ്റ്റേ ചെയ്തിരുന്നു. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളവും ഫെസ്റ്റിവൽ അലവൻസും നൽകാൻ സെപ്റ്റംബർ ഒന്നാം തീയതിക്കകം 103 കോടി രൂപ കെ.എസ്.ആർ.ടി.സിക്ക് നൽകാനാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചിരുന്നത്.
എന്നാൽ, കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം നൽകുന്നത് ബാധ്യതയല്ലെന്ന് വ്യക്തമാക്കിയാണ് സർക്കാർ അപ്പീൽ നൽകിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."