ഏഴ് മാസം, പിടികൂടിയത് അഞ്ച് കിലോയിലധികം എം.ഡി.എം.എ
സ്വന്തം ലേഖകൻ
മലപ്പുറം • കഴിഞ്ഞ ഏഴ് മാസത്തിനിടെ സംസ്ഥാനത്ത് എക്‌സൈസ് വിഭാഗം പിടികൂടിയത് 5077.104 ഗ്രാം എം.ഡി.എം.എ എന്ന മാരകമായ ന്യൂജെൻ മയക്കുമരുന്ന്.
കഴിഞ്ഞ വർഷം ആകെ പിടികൂടിയത് ആറ് കിലോയാണ്. കൃത്യമായി പറഞ്ഞാൽ 6130.5 ഗ്രാം. അതിന് തൊട്ടുമുമ്പുള്ള വർഷം 564.116 ഗ്രാമും മാത്രമായിരുന്നു പിടിച്ചെടുത്തത്.
വൻ വർധനയാണ് ഇത് വെളിവാക്കുന്നത്. എഴ് മാസത്തിനിടെ കുട്ടികളിൽ നിന്ന് 4.711 ഗ്രാം എം.ഡി.എം.എയും പിടികൂടിയിട്ടുണ്ട്.
എൽ.എസ്.ഡി മയക്ക് മരുന്ന് ഏഴ് മാസത്തിനിടെ 23.414 ഗ്രാമും പിടിച്ചെടുത്തു. കഴിഞ്ഞ വർഷം ഇത് 3.657 ഗ്രാം മാത്രമായിരുന്നു. കൊക്കൈയിൻ 40.959 ഗ്രാം, ചരസ് 57.519, നൈട്രസെപാം ഗുളിക 334.95 ഗ്രാമും പിടികൂടി. മറ്റു ലഹരി ഗുളികൾ 447.69 ഗ്രാമും പിടിച്ചെടുത്തിട്ടുണ്ട്.
ആംഫിറ്റാമിൻ 6.647 ഗ്രാം, മെത്താംഫിറ്റാമിൻ 690.455 ഗ്രാം, പുകയില ഉൽപന്നങ്ങൾ 38,602 പാക്കറ്റുകളും പിടികൂടി. ഹാഷിഷ് 28271.976 ഗ്രാം, ഹെറോയിൻ 23.980 ഗ്രാം, ബ്രൗൺഷുഗർ 47.165 ഗ്രാമും പിടികൂടി.
2562.280 കിലോ ഗ്രാം കഞ്ചാവും,196 കഞ്ചാവു ചെടിയുമാണ് ഏഴ് മാസത്തിനിടെ പിടികൂടിയത്. കുട്ടികളിൽ നിന്ന് നൈട്രസെപ്പാം മൂന്ന് ഗ്രാമും, കർണാടക മദ്യം 129.6 ലിറ്ററും പിടികൂടി.
മൂന്ന് ഗ്രാം ചരസ്, 851 ഗ്രാം കഞ്ചാവ്, 6.5 ഗ്രാം ഹാഷിഷ് ഓയിലും കുട്ടികളിൽ നിന്ന് ഇക്കാലയളവിൽ കണ്ടെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."