ജോലി ചെയ്തവര്‍ക്ക് കൂലിയാണ് നല്‍കേണ്ടത്,കൂപ്പണോ റേഷനോ അല്ല; കെ.എസ്.ആര്.ടി.സി ശമ്പള പ്രതിസന്ധിയില്‍ വിമര്‍ശിച്ച് കാനം
കണ്ണൂര്‍: കെ.എസ്.ആര്.ടി.സി ശമ്പള പ്രതിസന്ധിയില്‍ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ജോലി ചെയ്തവര്‍ക്ക് കൂലിയാണ് നല്‍കേണ്ടതെന്നും അല്ലാതെ കൂപ്പണുകളോ റേഷനോ നല്‍കുന്നത് ശരിയായ നടപടിയല്ലെന്നും കാനം പ്രതികരിച്ചു. കെഎസ്ആര്‍ടിസിയില്‍ സമരം ചെയ്യാനുള്ള ആരോഗ്യം സിപിഐക്കില്ലെന്നും കാനം പറഞ്ഞു.
'ജോലി ചെയ്തിട്ട് ശമ്പളം കൊടുക്കാത്തതിരിക്കുന്നതില്‍ എന്ത് ന്യായമാണ് ഉള്ളത്. ജോലി ചെയ്താല്‍ കൂലി കൊടുക്കണം. അത് ആര് കൊടുക്കണമെന്നത് മാനേജ്മെന്റും സര്‍ക്കാരും ആലോചിക്കണം. അതല്ലാതെ കൂപ്പണ്‍ കൊടുക്കാം, റേഷന്‍ കടയില്‍ നിന്ന് ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യാമെന്നൊക്കെ പറയുന്നതില്‍ യാതൊരു അര്‍ഥവുമില്ല. ജോലി സമയം കൂട്ടുന്നതില്‍ ഒരു ട്രേഡ് യൂണിയനും യോജിക്കുന്നില്ലെന്നും' കാനം വ്യക്തമാക്കി. ാേകെഎസ്ആര്ടിസി ജീവനക്കാര്‍ക്ക് ശമ്പളത്തിന് പകരം കൂപ്പണ്‍ നല്കാന് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചതിന് പിന്നാലെയാണ് കാനം പ്രതികരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."