മകന്റെ നിയമനം മെറിറ്റടിസ്ഥാനത്തില്‍; ബന്ധു നിയമന ആരോപണത്തില്‍ പ്രതികരിച്ച് കെ.സുരേന്ദ്രന്‍
ആലപ്പുഴ: മകന്റെ നിയമനം മെറിറ്റടിസ്ഥാനത്തില്‍ തന്നെയാണ് നടന്നതെന്നും അസ്വഭാവികമായ യാതൊരു ഇടപെടലും അതില്‍ താന്‍ നടത്തിയിട്ടില്ലെന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍. കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ വരുന്ന സ്വയംഭരണ സ്ഥാപനമായ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയിലെ ടെക്‌നിക്കല്‍ ഓഫീസര്‍ തസ്തികയില്‍ കെ സുരേന്ദ്രന്റെ മകന്‍ കെ.എസ് ഹരികൃഷ്ണനെ നിയമിച്ചു എന്ന ആരോപണത്തിനെതിരെയാണ് സുരേന്ദ്രന്‍ പ്രതികരിച്ചത്. ഈ വിഷയത്തില്‍ ഏത് അന്വേഷണവും നടത്താമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
തന്നെപ്പോലെ രാഷ്ട്രീയ എതിരാളികളില്‍ നിന്ന് ആക്രമണം നേരിടുന്ന ഒരാള്‍ ഇത്തരമൊരു ഇടപെടല്‍ നടത്തും എന്ന് വിശ്വസിക്കാനാകുമോയെന്ന ചോദ്യതതിനൊപ്പം സര്‍വ്വകലാശാലകളിലും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ,സിപിഎം നേതാക്കള്‍ നടത്തുന്ന ബന്ധുനിയമനവുമായി ഇതിനെ ബന്ധിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. പ്രധാന പത്രങ്ങളില്‍ വന്ന നോട്ടിഫിക്കേഷന്‍ അനുസരിച്ച് അപേക്ഷ നല്‍കി,നിയമാനുസൃതമായ നപടികളിലൂടെയാണ് തന്റെ മകന്‍ നിയമനം നേടിയത്, മൂന്ന് മാസം മുമ്പ് നടന്ന നിയമനത്തെക്കുറിച്ച് പ്രധാനമന്ത്രി കേരളത്തിലെത്തുന്ന ദിവസം വാര്‍ത്ത വന്നതിനു പിന്നില്‍ എന്താണെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്ക് അറിയാംമെന്നും തെറ്റായ വാര്‍ത്തക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."