ലഷ്കര്‍ കമാന്‍ഡര്‍ നദീം അബ്രാര്‍ അറസ്റ്റില്‍
ശ്രീനഗര്‍: മൂന്ന് സി.ആര്.പി.എഫ് ജവാന്മാര് കൊല്ലപ്പെട്ട ആക്രമണത്തിന്റെ സൂത്രധാരനെന്ന് സംശയിക്കുന്ന ലഷ്കര്‍ കമാന്‍ഡര്‍ നദീം അബ്രാര്‍ അറസ്റ്റില്‍. കഴിഞ്ഞ മാര്‍ച്ച് 25 നു നടന്ന ആക്രമണത്തിലാണ് ജവാന്മാര് കൊല്ലപ്പെട്ടത്. ആബഡ്ഗാം ജില്ലയിലെ നര്‍ബര്‍ പ്രദേശത്ത് നിന്നാണ് കൂട്ടാളിയുടെ ഒപ്പം നദീം അബ്രാറിനെ പൊലിസ് അറസ്റ്റ് ചെയ്തത്.
ശ്രീനഗര്ബാരാമുള്ള അതിര്‍ത്തിയില്‍ ഉണ്ടായ നിരവധി ആക്രമണങ്ങളുടെയും കൊലപാതകങ്ങളുടെയും സൂത്രധാരന്‍ കൂടിയാണ് ഇയാളെന്ന് ജമ്മുകശ്മീര്‍ പൊലീസ് പറഞ്ഞു.
ശ്രീനഗറിന് സമീപമുള്ള പരിംപോരയില്‍ സുരക്ഷാസേന ഭീകരരുമായി ഏറ്റുമുട്ടുകയാണ്. മൂന്ന് ഭീകരര്‍ ഒളിച്ചിരിക്കുന്നതായുള്ള വിവരത്തെ തുടര്‍ന്നാണ് ഇവിടെ തെരച്ചില്‍ തുടങ്ങിയത്. ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സുരക്ഷാസേന വധിച്ചു. ഒരു ജവാന് പരിക്കേറ്റു. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."