ജെന്‍ഡര്‍ യൂനിഫോം, വഖഫ് നിയമനം; സമസ്ത പറയുന്നത് ശരിയായത് കൊണ്ടാണ് അംഗീകരിച്ചത് :ഇ.പി ജയരാജന്‍
കണ്ണൂര്‍: ജെന്‍ഡര്‍ യൂണിഫോം വിഷയത്തിലും വഖഫ് ബോര്‍ഡ് നിയമനത്തിലും സമസ്തയുടെ നിലപാട് ശരിയായത് കൊണ്ടാണ് സര്‍ക്കാര്‍ അത് അംഗീകരിച്ചുകൊടുത്തതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍.
സമസ്ത പറയുന്നത് ശരിയാണെങ്കില്‍ അത് സമസ്തയാണ് പറയുന്നതെന്ന് കരുതി തള്ളിക്കളയേണ്ട ആവശ്യം ഞങ്ങള്‍ക്കില്ല. ശരിയാണെങ്കില്‍ ആ ശരിയോടൊപ്പം നില്‍ക്കും. തെറ്റാണെങ്കില്‍ അവരോട് തന്നെ ഇതില്‍ പിശകുണ്ടെന്ന് പറയും അദ്ദേഹം പറഞ്ഞു.
സമസ്തയോട് ആര്‍ക്കെങ്കിലും പ്രത്യേകിച്ച് വിരോധമുണ്ടെങ്കില്‍, ഞങ്ങള്‍ക്ക് അങ്ങനെ ആരോടും പ്രത്യേകിച്ച് വിരോധമില്ല. ഈ കാര്യത്തില്‍ ശരിയുടെ പക്ഷത്തുനിന്ന് ശരിയായ നിലപാട് സ്വീകരിക്കും ഇ.പി. ജയരാജന്‍ വ്യക്തമാക്കി.
വിമാന വിലക്കില്‍ ഇന്‍ഡിഗോ പ്രതിനിധി ക്ഷമാപണം നടത്തിയിരുന്നു. ക്ഷമാപണം എഴുതി തരാത്തത് കൊണ്ടാണ് വിമാനത്തില്‍ യാത്ര ചെയ്യാത്തത്. വിമാനത്തേക്കാള്‍ ട്രെയിനില്‍ യാത്രചെയ്യുന്നതാണ് തനിക്ക് സൗകര്യമെന്നും ഇ പി ജയരാജന്‍ കണ്ണൂരില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."