HOME
DETAILS

ലഹരിയെത്തുന്നത് കളിപ്പാവകളിലും പുസ്തകത്താളുകളിലും ഒളിപ്പിച്ച്

  
backup
September 03 2022 | 09:09 AM

drug-kerala-story-2

ഫസീല മൊയ്തു

കോഴിക്കോട്; കുട്ടികള്‍ക്കായി പുസ്തകങ്ങളും കളിപ്പാവകളും എത്തുമ്പോള്‍ സന്തോഷം തോന്നുമെങ്കിലും മാരകമായ വസ്തുവുമായാണ് അവ എത്തുന്നതെങ്കില്‍ എന്തായിരിക്കും അവസ്ഥയെന്ന് ചിന്തിച്ചിട്ടുണ്ടോ? ഇത് വെറുതെ പറയുന്നതല്ല, വിദ്യാര്‍ഥികള്‍ക്ക് ലഹരി എത്തുന്ന വഴികളിലൊന്ന് പുസ്തകങ്ങളും കളിപ്പാവകളുമാണെന്നതാണ് അമ്പരപ്പിക്കുന്ന വസ്തുത.

ജില്ലയില്‍ ലഹരി വസ്തുക്കളുമായി പിടിക്കപ്പെട്ട വിദ്യാര്‍ഥികളില്‍ 90ശതമാനം പേര്‍ക്കും മയക്കു മരുന്ന് ലഭിച്ചിരിക്കുന്നത് ബാംഗ്ലൂരില്‍ നിന്നാണെന്ന് കേസുകള്‍ പറയുന്നു. ബാംഗളൂരില്‍ ഇവ നിര്‍മിക്കുന്ന കുക്കിങ് പ്ലേസുകളുണ്ട്. നൈജീരിയന്‍ സംഘമാണ് ഇതിന്റെ പിന്നിലെന്നാണ് വിവിധ സംസ്ഥാന പൊലിസുകള്‍ നല്‍കുന്ന സൂചന. ടാറ്റു ചെയ്യുന്ന സ്ഥാപനങ്ങളും, ചില മാളുകളും കേന്ദ്രീകരിച്ച് വന്‍തോതില്‍ മയക്കുമരുന്ന് വില്‍ക്കുന്നതായും പൊലീസ് ചൂണ്ടിക്കാട്ടുന്നുണ്ട്. ഇവിടെ നിന്ന് കേരളത്തിലേക്കും വിദ്യാര്‍ഥികളുടെ കൈകളിലേക്ക് ലഹരിയെത്തുന്നു. മൈസൂര്‍, വയനാട് വഴി ബസ്സിലും പാലക്കാട് വഴി തീവണ്ടിയിലും ലഹരി വസ്തുക്കള്‍ വ്യാപകമായി ഒഴുകുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലിസ് അതിര്‍ഥിയില്‍ പരിശോധന കര്‍ശനമാക്കിയിരുന്നു. തുടര്‍ന്ന് ബസ്സിലും തീവണ്ടിയിലുമെത്തുന്ന ലഹരി കുറഞ്ഞു. ലഹരി വില്‍പ്പന ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ ഭാഗമായി മാറി.

കളിപ്പാവകളിലും മറ്റു ടോയ്‌സുകളിലുമാണ് ലഹരിമരുന്നെത്തുന്നതെന്ന് നാര്‍ക്കോട്ടിക് സെല്‍ വിഭാഗം പറയുന്നു. കൊറിയറുകളായി കളിപ്പാവകള്‍ എത്തുകയും അവയ്ക്കുള്ളില്‍ ലഹരി കടത്തുകയും ചെയ്യുന്നതാണ് പതിവ് രീതി. ഈ കളിപ്പാട്ടങ്ങളുടെ മേല്‍വിലാസം എപ്പോഴും തെറ്റി നല്‍കുന്നതായിരിക്കും. മേല്‍വിലാസം തെറ്റാണെങ്കിലും സ്ഥലവും ഫോണ്‍ നമ്പറും കൃത്യമായി നല്‍കിയാണ് വ്യാപാരം നടക്കുക. കൃത്യ സ്ഥലത്ത് സാധനം എത്തുമ്പോള്‍ വിദ്യാര്‍ഥികള്‍ കൈപ്പറ്റുന്നു. ലഹരിയിലെ തന്നെ എല്‍.എസ്.ഡി വിദേശങ്ങളില്‍ നിന്നാണ് എത്തുന്നത്. പുസ്തകങ്ങളുടെ താളുകളില്‍ ഒട്ടിച്ചാണ് ഇത്തരം ലഹരികളെത്തുന്നത്. പുസ്തകങ്ങളിള്‍ എത്തുന്നതു കൊണ്ട് തന്നെ ഇത് യാതൊരു തരത്തിലുള്ള സംശയത്തിന്റെ ആനുകൂല്യവും നല്‍കില്ലെന്നതാണ് പ്രത്യേകത.

ആണ്‍കുട്ടികള്‍ മാത്രമല്ല, പെണ്‍കുട്ടികളും ലഹരിയുടെ വലയില്‍ അകപ്പെടുന്നതായാണ് റിപ്പോര്‍ട്ട്. ഈയടുത്ത കാലത്തായി പെണ്‍കുട്ടികളും ലഹരി ഉപയോഗിക്കുന്നതായി കണ്ടുവരുന്നു. ഇത് തെളിയിക്കുന്നതായിരുന്നു നേരത്തെ ലഹരി ഉപയോഗിക്കുന്ന പെണ്‍കുട്ടിയുടെ പുറത്തുവന്ന വീഡിയോ. ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് വളരെ കൂളായാണ് പെണ്‍കുട്ടി വീഡിയോയില്‍ പറയുന്നത്. നാവില്‍ സ്റ്റിക്കറൊട്ടിച്ചും മൂക്കില്‍വലിച്ചുമാണ് ആണ്‍കുട്ടികള്‍ ലഹരി ഉപയോഗിക്കുന്നതെങ്കില്‍ പെണ്‍കുട്ടികള്‍ കൂടുതലായും വെള്ളത്തില്‍ കലക്കിയാണ് ലഹരി വസ്തു ഉപയോഗിക്കുന്നത്. ഫെറോക്കില്‍ ലഹരി മരുന്ന് വില്‍പ്പന നടത്തിയിരുന്ന 29കാരി മാസങ്ങള്‍ക്കു മുമ്പ് അറസ്റ്റിലായിരുന്നു. കുന്നമംഗലത്ത് ബ്യൂട്ടി പാര്‍ലറിന്റെ മറവില്‍ കഞ്ചാവ് വില്‍പ്പന നടത്തിയിരുന്ന യുവതിയും നേരത്തെ അറസ്റ്റിലായിരുന്നു.

അതേസമയം, പെണ്‍കുട്ടികളെ ലഹരിയുടെ അടിമകളാക്കി പെണ്‍വാണിഭത്തിലേക്ക് നയിക്കുന്ന കേസുകളും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പതിനാറു വയസ്സുകാരിയെ ലഹരിയുടെ അടിമയാക്കി ലൈംഗിക ചൂഷണത്തിന് ഇരയാക്കി കര്‍ണാടകയിലേക്ക് കടത്തിക്കൊണ്ടുപോയ കേസില്‍ എലത്തൂര്‍ പൊലിസ് രണ്ടുപേരെ അറസ്റ്റു ചെയ്തിരുന്നു. പൊലിസിന്റെ കൃത്യമായ ഇടപെടല്‍ മൂലമാണ് പെണ്‍കുട്ടിയെ രക്ഷിക്കാന്‍ കഴിഞ്ഞത്. പുറത്തുവരുന്ന ഇത്തരം വാര്‍ത്തകളെല്ലാം തെളിയിക്കുന്നത് ലഹരിയുടെ കൈകളിലേക്ക് പെണ്‍കുട്ടികളും അതിവേഗം വഴുതിവീഴുന്നുവെന്നതാണ്.

ഒരു ഗ്രാം എം.ഡി.എം.എക്ക് 3,000 രൂപ വില വരും. ഇത് അരഗ്രാം കൈവശം വെച്ചാല്‍ പത്തുവര്‍ഷം തടവ് ശിക്ഷ ലഭ്യമാകുന്ന കുറ്റമാണ്. 10 ഗ്രാമില്‍ കൂടുതല്‍ കൈവശം വെച്ചാല്‍ പത്തു മുതല്‍ ഇരുപത് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടിനുള്ളിൽ രാജവെമ്പാല, വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടി

Kerala
  •  18 days ago
No Image

അച്ഛനും മകനും ചേര്‍ന്ന് മോഷണം; മകന്‍ പൊലിസ് പിടിയില്‍, മോഷ്ടിച്ചത് മൂന്ന് ലക്ഷം രൂപയുടെ ഏലക്ക

Kerala
  •  18 days ago
No Image

അറബ് മണ്ണിൽ ചരിത്രമെഴുതി ദുബൈ റൺ

uae
  •  18 days ago
No Image

ഒടുവിൽ വിജയ വഴിയിൽ ബ്ലാസ്റ്റേഴ്‌സ്; ചെന്നൈയിനെ വീഴ്ത്തിയത് എതിരില്ലാത്ത 3 ഗോളുകള്‍ക്ക്

Football
  •  19 days ago
No Image

ഈദുൽ ഇത്തിഹാദ്; ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ ദുബൈയിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും, നഴ്സറികൾക്കും, സർവകലാശാലകൾക്കും അവധി

uae
  •  19 days ago
No Image

ഹരിപ്പാടിൽ രണ്ട് വള്ളങ്ങളിൽ നിന്ന് 100 വീതം പിച്ചള വളയങ്ങൾ മോഷണം പോയി; അഞ്ച് ലക്ഷം രൂപയുടെ നഷ്ടം

Kerala
  •  19 days ago
No Image

വ്യാജ ഓഫറുകൾ നൽകി കച്ചവടം; സ്ഥാപനങ്ങളിൽ പരിശോധനയുമായി ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയം

qatar
  •  19 days ago
No Image

ഉത്തർപ്രദേശ്; നിർമാണം പൂർത്തിയാകാത്ത പാലത്തിൽ നിന്ന് കാർ നദിയിലേക്ക് വീണ് 3 യുവാക്കൾക്ക് ദാരുണാന്ത്യം

National
  •  19 days ago
No Image

ഭോപ്പാല്‍ വാതക ദുരന്തം; അതിജീവിതരുടെ അടുത്ത തലമുറയിലേക്കും പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാമെന്ന് മുൻ ഫോറന്‍സിക് വിദഗ്ദ്ധന്‍

National
  •  19 days ago
No Image

മദ്യപിച്ച് വാഹനം ഓടിച്ചു; നടൻ ഗണപതിക്കെതിരെ കേസെടുത്ത് കളമശ്ശേരി പൊലിസ്

Kerala
  •  19 days ago