സഹകരണ ബാങ്കുകളെ സ്വര്‍ണ്ണക്കടത്ത് കേന്ദ്രങ്ങളായി പ്രചരിപ്പിക്കരുതെന്ന് എം.വി ജയരാജന്
കണ്ണൂര്‍: സി.പി.എം ഭരിക്കുന്ന ബാങ്കുകള്‍ സ്വര്‍ണ്ണക്കടത്തിന് നേതൃത്വം കൊടുക്കുന്നു എന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്. സഹകരണ ബാങ്കിലെ ജീവനക്കാരന് തെറ്റ് ചെയ്താല്‍ ബാങ്കിന്റെ പേര് പറയരുതെന്നും ജയരാജന് ആവശ്യപ്പെട്ടു. സ്വര്‍ണ്ണം നഷ്ടപ്പെട്ടു എന്ന് പറഞ്ഞ് അര്ജുന് ആയങ്കിക്കെതിരെ ആരും പരാതി പറയാന്‍ എത്തിയിട്ടില്ല. അഥവാ പരാതിയുമായി ആരെങ്കിലും എത്തിയാല്‍ തന്നെ പൊലിസിനെ സമീപിക്കാനാണ് സിപിഎം നിര്‍ദ്ദേശിക്കുകയെന്നും ജയരാജന് വ്യക്തമാക്കി.
സ്വര്‍ണ്ണം കൊണ്ടുവരാന്‍ വാഹനം കൊടുത്തു എന്ന പ്രാഥമിക നിഗമനത്തിലാണ് സി.പി.എം അംഗത്തിനെതിരെ നടപടി എടുത്തത്. പാര്‍ട്ടി അംഗങ്ങള്‍ക്ക് ക്വട്ടേഷന്‍ ബന്ധമുണ്ടോ എന്ന് പരിശോധിക്കും.
സി.പി.എം സസ്പെന്‍ഡ് ചെയ്ത സി.സജേഷിനെയും കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ കസ്റ്റംസ് ചോദ്യം ചെയ്യാനിരിക്കെയാണ് ജയരാജന്റെ പ്രസ്താവന. സി.പി.എം നിയന്ത്രണത്തിലുള്ള കൊയ്യോട് സഹകരണ ബാങ്കില്‍ സ്വര്‍ണം പരിശോധിക്കുന്നയാളാണ് സജേഷ്. കടത്തിയ സ്വര്‍ണം സജേഷ് കൈകാര്യം ചെയ്തിരുന്നോയെന്നാണ് കസ്റ്റംസ് അന്വേഷിക്കുന്നത്. സജേഷിന്റെ കാറാണ് അര്ജുന് ഉപയോഗിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."