അജ്ഞാത വാഹനമിടിച്ച് പരുക്കേറ്റ ബാലന്‍ ആശുപത്രി വിട്ടു
കൊളത്തൂര്‍: കരിങ്കല്ലത്താണിയില്‍ വെച്ച് അജ്ഞാത വാഹനമിടിച്ചു മാരകമായി പരുക്കേറ്റു ചികിത്സയിലായിരുന്ന അസം സ്വദേശി മന്‍സൂര്‍ ആലമി(5 )നെ തലയ്ക്കു ശസ്ത്രക്രിയക്കു ശേഷം സുഖം പ്രാപിച്ച് ആശുപത്രി വിട്ടു.16ന് ഉച്ചയ്ക്ക് രണ്ടിനു പിതാവിനൊപ്പം റോഡരികിലൂടെ നടന്നുപോകുന്ന കുട്ടിയെ വെളുത്ത ആള്‍ട്ടോ മാരുതികാര്‍ ഇടിക്കുകയായിരുവെന്നു പിതാവ് ജിയാറുല്‍ ഹഖ് പറഞ്ഞു.
അസമിലെ ചിരങ്ക ജില്ലയിലെ വിജിനി സബ്ഡിവിഷനില്‍ നിന്ന് കേരളത്തിലേക്ക് ജോലി അന്വേഷിച്ച് വന്നവരാണ് പിതാവും മാതാവും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബം. പിറ്റേദിവസം അമിത ഛര്‍ദിയെ തുടര്‍ന്ന് മാലാപറമ്പ് എം.ഇ.എസ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സ്‌കാനിങ്ങ് പരിശോധനയില്‍ തലയ്ക്കുള്ളില്‍ അമിത രക്തസ്രാവം കണ്ടെത്തി. കുടുംബത്തിന്റെ നിസാഹായാവസ്ഥ കണ്ടറിഞ്ഞ എം.ഇ.എസ് മെഡിക്കല്‍ കോളജ് അധികൃതര്‍ സര്‍ജറി സൗജന്യമായി ചെയ്തു കൊടുക്കുകയായിരുന്നു.
പ്രശസ്ത ന്യൂറോ സര്‍ജര്‍ ഡോ. പ്രേംകുമാറിന്റെ നേതൃത്വത്തിലുള്ള സര്‍ജറിക്കു ശേഷം കുട്ടി സുഖം പ്രാപിച്ചു. എന്നാല്‍ അപകടം വരുത്തിയ വാഹനത്തെക്കുറിച്ച് അറിയാത്തതിനാല്‍ ഇന്‍ഷൂറന്‍സിനു അപേക്ഷിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ് ഈ അസം സ്വദേശികളായ ദരിദ്രകുടുംബം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."