കൊലക്കുറ്റം, ചാരവൃത്തി; ഫലസ്തീനില്‍ അഞ്ച് പേരെ ഹമാസ് തൂക്കിലേറ്റി
ഗസ: ഇസ്രായേലിനു വേണ്ടി ചാരവൃത്തിയില്‍ ഏര്‍പ്പെട്ട രണ്ടു പേര് ഉള്‍പ്പെടെ അഞ്ച് പേരെ ഫലസ്തീനില്‍ തൂക്കിലേറ്റി. പത്രക്കുറിപ്പിലാണ് ഹമാസ് ഇക്കാര്യം അറയിച്ചത്. ഇവരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ഞായറാഴ്ചയാണ് ശിക്ഷ നടപ്പാക്കിയത്.
ഫലസ്തീനിലെ ഹമാസ് പ്രവര്‍ത്തകരുടെയും മറ്റും വിവരങ്ങള്‍ ഇസ്രായേലിനു ചേര്ത്തിനല്കിയ രണ്ടു പേരെ ഞായറാഴ്ചയാണ് തൂക്കിലേറ്റിയത്. ഇവരില്‍ ഒരാള്‍ 19978ലും മറ്റൊരാള്‍ 1968ലും ജനിച്ചവരാണ്. 1968ല്‍ ജനിച്ചയാള്‍ ഗസയിലെ ഖാന് യൂനിസ് സ്വദേശിയാണ്. ചെറുത്തുനില്പ് പോരാളികളുടെ വ്യക്തിഗത വിവരങ്ങള്‍, താമസകേന്ദ്രം, റോക്കറ്റ് ലോഞ്ചറുകള്‍ സ്ഥാപിച്ച ഇടങ്ങള്‍ എന്നിവ കൈമാറിയെന്നാണ് ഇയാള്‍ക്കെതിരായ കുറ്റം. ഇസ്രായേല്‍ ഇന്റലിജന്‍സിന് വിവരങ്ങള്‍ കൈമാറുകയും നിരവധി ഫലസ്തീനികളുടെ രക്തസാക്ഷിത്വത്തിന് ഇടയാക്കുകയും ചെയ്തെന്ന കുറ്റമാണ് മറ്റൊരാള്ക്കെതിരേയുള്ളതെന്നും ഹമാസ് അറിയിച്ചു. കൊലപാതക കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശേഷിക്കുന്ന മൂന്നുപേരെ വധശിക്ഷയ്ക്ക് വിധേയമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."