സ്വര്‍ണക്കടത്തില്‍ പങ്കില്ല, കരിപ്പൂരിലെത്തിയത് കടം നല്കിയ പണം തിരികെ വാങ്ങാനെന്ന് അര്‍ജുന്റെ മൊഴി: വിശ്വാസത്തിലെടുക്കാതെ കസ്റ്റംസ്
കൊച്ചി: സ്വര്‍ണക്കടത്തില്‍ പങ്കില്ലെന്ന് അറസ്റ്റിലായ അര്ജുന് ആയങ്കി.കടം നല്കിയ പണം വിദേശത്ത് നിന്നെത്തിയ ആളില്‍ നിന്നും തിരികെ വാങ്ങാനാണ് കരിപ്പൂരിലെത്തിയതെന്ന് അര്‍ജുന്റെ മൊഴി.
മുഹമ്മദ് ഷഫീഖ് ആയിരുന്നു പണം നല്‍കാനുള്ളത്. കള്ളക്കടത്ത് സാധനവുമായി ഷഫീഖ് വരുന്നു എന്നറിഞ്ഞിരുന്നു. പണം വാങ്ങാന്‍ ആണ് വിമാനത്താവളത്തില്‍ എത്തിയത് എന്നുമാണ് മൊഴി. എന്നാല്‍ അര്‍ജുന്റെ ഈ മൊഴി വിശ്വാസത്തിലെടുക്കാന്‍ കസ്റ്റംസ് സംഘം തയ്യാറായിട്ടില്ല. മൊഴി വിശ്വാസയോധ്യമല്ലെന്നും സ്വര്‍ണക്കടത്തില്‍ അര്ജുന് പങ്കെടുത്തിതിന്റെ തെളിവ് ഉണ്ടെന്നുമാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്. ഫോണ്‍ രേഖകള്‍ അടക്കം ഇത് വ്യക്തമാക്കുന്ന തെളിവാണെന്നും കസ്റ്റംസ് അറിയിക്കുന്നു.
രാമനാട്ടുകരയില്‍ കടത്ത് സ്വര്‍ണം പിടികൂടാനെത്തിയ ക്വട്ടേഷന്‍ സംഘം അപകടത്തില്‍പ്പെട്ട ദിവസം കരിപ്പൂരില്‍ എത്തിയതിന്റെയടക്കം തെളിവ് പുറത്ത് വന്നതോടെയായിരുന്നു അന്വേഷണം അര്‍ജുനിലേക്ക് നീങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."