ആലപ്പുഴയില്‍ വാക്സിന് വിതരണത്തില്‍ അശ്രദ്ധ: 65കാരന് ഒരു ദിവസം രണ്ടുതവണ വാക്സിന് നല്കി
ആലപ്പുഴ: ആലപ്പുഴയില്‍ വാക്സിന് വിതരണത്തില്‍ അശ്രദ്ധ. 65കാരന് രണ്ട് തവണ കൊവിഷീല്‍ഡ് വാക്സിന് നല്കി. കരുവാറ്റ പ്രൈമറി ഹെല്‍ത്ത് സെന്ററിലാണ് സംഭവം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഭാസ്കരനെ ഹരിപ്പാട് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടാം ഡോസ് വാക്സിനാണ് രണ്ടുതവണ നല്‍കിയത്.
ഭാര്യ പൊന്നമ്മയ്ക്കൊപ്പമാണ് ഭാസ്കരന് വാക്സിനെടുക്കാന്‍ എത്തിയത്. ആദ്യം ഒന്നാം കൗണ്ടറില്‍ നിന്ന് വാക്സിന് സ്വീകരിക്കുകയും പുറത്തേക്കിറങ്ങുകും ചെയ്തു. പുറത്തുള്ള രണ്ടാമത്തെ കൗണ്ടറില്‍ നിന്നാണ് വീണ്ടും വാക്സിനെടുത്തത്. ചെറിയ ഇടവേളയ്ക്കിടെ രണ്ട് തവണ വാക്സിന് എടുത്ത വിവരം പിന്നീടാണ് മറ്റുള്ളവര്‍ അറിയുന്നത്. ഇതോടെ കുടുംബവും ജനപ്രതിനിധികളും ഡിഎംഒയ്ക്ക് പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ പിഴവ് സ്ഥിരീകരിച്ച ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അടിയന്തര റിപ്പോര്‍ട്ട് തേടി. നിലവില്‍ ഭാസ്കരന്റെ ആരോഗ്യനില തൃപ്തികരമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."