കൂട്ടിലങ്ങാടി കെഎംസിസി ആദരിക്കലും യാത്രയയപ്പും സംഘടിപ്പിച്ചു<br>
ജിദ്ദ: ജിദ്ദയിലെ പ്രവാസികൾക്കിടയിൽ മയ്യിത്ത് പരിപാലനം ഉൾപ്പെടെ മികച്ച സേവനം ചെയ്ത് വരുന്ന കെഎംസിസി സെൻട്രൽ കമ്മിറ്റി വെൽഫയർ വിംഗ് ചെയർമാൻ കൂടിയായ മുഹമ്മദ് കുട്ടി പാണ്ടിക്കാടിനെ കൂട്ടിലങ്ങാടി പഞ്ചായത്ത് കെഎംസിസി പ്രവർത്തകർ ആദരിച്ചു. ഇതോടൊപ്പം കാൽ നൂറ്റാണ്ട് കാലത്തെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന കെഎംസിസി സജീവ പ്രവർത്തകനും പഞ്ചായത്ത് കെഎംസിസി ഭാരവാഹിയുമായ നാസർ കിഴിശ്ശേരിക്ക് യാത്രയയ്‌പ്പും നൽകി. ഇരുവർക്കും കൂട്ടിലങ്ങാടി പഞ്ചായത്ത് കെഎംസിസി വക
മെമെന്റോ കെഎംസിസി ഭാരവാഹികൾ സമ്മാനിച്ചു.
ഷറഫിയ്യ സഫയർ റെസ്റ്റോറന്റ് ഹാളിൽ വെച്ച് നടന്ന പരിപാടി മങ്കട മണ്ഡലം കെഎംസിസി പ്രസിഡന്റ് സമദ് മൂർക്കനാട് ഉദ്ഘാടനം ചെയ്തു. കരീം പഠിക്കാമണ്ണിൽ അധ്യക്ഷത വഹിച്ചു. എൻ. കെ ഹാരിസ്, ഫാസിൽ, സലീം സാദാഫ്‌കൊ, അഷ്‌റഫ് കാപ്പാട്, എൻ. കെ ജിംഷാദ്, സാലിഹ് ചെലൂർ, ശിഹാബ് പഠിക്കാമണ്ണിൽ, അക്ബർ കൊഴിഞ്ഞിൽ തുടങ്ങിയവർ സംസാരിച്ചു.
പ്രവാസികളുടെ ക്ഷേമത്തിന് സർക്കാർ ഏർപ്പെടുത്തിയ നോർക്ക രെജിസ്ട്രേഷൻ, പ്രവാസി ക്ഷേമനിധി എന്നിവയുടെ പ്രാധാന്യത്തെപ്പറ്റി യോഗത്തിൽ വെച്ച് ബോധവൽക്കരണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."