പ്രബോധന രംഗത്ത് പിന്തുടരേണ്ടണ്ടത് പ്രാമാണിക മാതൃക: ദഅ്‌വാ കോണ്‍ഫറന്‍സ്
മലപ്പുറം: മതം പ്രബോധനം ചെയ്യേണ്ടത് പ്രാമാണിക മാര്‍ഗം അവലംബിച്ചുകൊണ്ടായിരിക്കണമെന്നും സര്‍വലോക സാഹചര്യങ്ങളിലും പ്രസക്തമായ ഇസ്‌ലാമിക പ്രബോധനത്തിനുള്ള അടിസ്ഥാന മാര്‍ഗരീതി പിന്തുടരുകയാണ് വേണ്ടെതെന്നും അത്താണിക്കല്‍ എം.ഐ.സി വാഫി കൊളജില്‍ സംഘടിപ്പിച്ച ദഅ്‌വാ കോണ്‍ഫറന്‍സ് അഭിപ്രായപ്പെട്ടു. ബഹുമുഖ സമൂഹത്തില്‍ പിന്തുടര്‍ന്നു പോന്ന പ്രബോധന മാര്‍ഗത്തിനു കേരളം മാതൃകയാണ്. ജീവിതം സമൂഹത്തിനു സന്ദേശമായി സമര്‍പ്പിക്കുകയാണ് പ്രബോധകരുടെ മാതൃക. വിഖ്യാത പ്രബോധകരായ ശംസുല്‍ ഉലമ, അഹമ്മദ് ദീദാത്ത് എന്നിവരുടെ വിയോഗ വാര്‍ഷികത്തോടനുബന്ധിച്ച് എം.ഐ.സി വാഫി സ്ഥാപനത്തിലെ പ്രഥമ ബാച്ച് വിദ്യാര്‍ഥികളുടെ അല്‍ ഫലാഹ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍(അഫ്‌സ) ആണ് ബഹുസ്വര സമൂഹത്തിലെ ഇസ് ലാമിക പ്രബോധനം എന്ന പ്രമേയത്തില്‍ പരിപാടി സംഘടിപ്പിച്ചത്. കോണ്‍ഫറന്‍സ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ മൂസ ബാഖവി മമ്പാട് അധ്യക്ഷനായി. എം.എല്‍.എമാരായ ടി.വി ഇബ്രാഹീം, പി. ഉബൈദുള്ള എന്നിവര്‍ മുഖ്യാതിഥികളായി. വിവിധ സെഷനുകളിലായി സി. ഹംസ, സത്താര്‍ പന്തല്ലൂര്‍, ഇസ്മാഈല്‍ അരിമ്പ്ര മുഖ്യപ്രഭാഷണം നടത്തി. വിവിധ വിഷയങ്ങളില്‍ പ്രബന്ധാവതരണം നടന്നു. എസ്.വൈ.എസ് ജില്ലാ സെക്രട്ടറി ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, സി.ഐ.സി അസിസ്റ്റന്റ് കോഡിനേറ്റര്‍ ഡോ. ഹസന്‍ ശരീഫ് വാഫി, പി കുഞ്ഞുട്ടി മുസ്‌ലിയാര്‍, പി.എ സലാം, പ്രഫ. സി മുഹമ്മദ്, എം.ഐ.സി ആര്‍ട്‌സ് ആന്റ് സയന്‍സ് കൊളജ് പ്രിന്‍സിപ്പല്‍ അബ്ദുല്‍ ഗഫൂര്‍, സുഹൈല്‍ റഹ്മാനി, സൈതലവി വാഫി, ഉസ്മാന്‍ ഹുദവി, അലി അക്ബര്‍ ഫൈസി, അജ്മല്‍ വാഫി, പി. അബ്ദു റഷീദ് മാസ്റ്റര്‍, ശമീര്‍ മാസ്റ്റര്‍ സംസാരിച്ചു. സുഹൈല്‍ അരിമ്പ്ര സ്വാഗതവും യാസര്‍ അറഫാത്ത് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."