HOME
DETAILS
MAL
കെ.എസ്.ആര്.ടി.സിയില്‍ 75 ശതമാനം ശമ്പളം വിതരണം ചെയ്തതായി അധികൃതര്‍; മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച ഇന്ന്
backup
September 05 2022 | 06:09 AM
തിരുവനന്തപുരം:കെ.എസ്.ആര്.ടി.സിയില്‍ ഭാഗികമായി ശമ്പള വിതരണം തുടങ്ങി. ജൂലൈ മാസത്തിലെ 75 ശതമാനം ശമ്പളമാണ് വിതരണം ചെയ്യുന്നത്. മുഴുവൻ ജീവനക്കാർക്കും 33 ശതമാനം ശമ്പളം നൽകിയതായി കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു.
അതേസമയം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ അംഗീകൃത തൊഴിലാളി യൂണിയന് പ്രതിനിധികളുമായി മുഖ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തും. ഒരു മാസത്തെ ശമ്പളം വിതരണം ചെയ്യാന്‍ കെഎസ്ആര്‍ടിസിക്ക് 78 കോടി രൂപയാണ് വേണ്ടത്. കെഎസ്ആര്‍ടിസിയെ പുനരുദ്ധരിക്കാന്‍ ഉപാധികളോടെ പന്ത്രണ്ട് മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടിക്ക് തയ്യാറാവണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ ആവശ്യപ്പെടും. ഏട്ട് മണിക്കൂറില്‍ കൂടുതല്‍ ജോലി അടിച്ചേല്‍പ്പിക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്നാണ് സി ഐ ടി യു ഒഴികെയുള്ള സംഘടനകളുടെ നിലപാടും ചര്‍ച്ചയില്‍ വ്യക്തമാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."