HOME
DETAILS

പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ പ്രസ്താവനയില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം: ഇഖ്‌റ- എം.എസ്.എഫ്

  
backup
June 29 2021 | 10:06 AM

msf-ikra-statement

 

കോഴിക്കോട്: സ്ഥാനമൊഴിയുന്ന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ കഴിഞ്ഞദിവസം സ്വകാര്യ ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖങ്ങളില്‍ പരാമര്‍ശിച്ച ഗുരുതര ആരോപണങ്ങളില്‍ ആഭ്യന്തരവകുപ്പിന്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് വ്യക്തമാക്കണമെന്ന് മുസ്‌ലിം ലീഗിന്റെ ഗവേഷക വിദ്യാര്‍ഥി കൂട്ടായ്മ ഇഖ്‌റ ആവശ്യപ്പെട്ടു.

കൃത്യമായ ഡാറ്റ വെച്ച് വ്യക്തമായി വസ്തുതകള്‍ സംസാരിക്കുന്നതിന് പകരം സംഘ്പരിവാര്‍ വര്‍ഷങ്ങളായി കേരളത്തിനെതിരെ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ക്ക് ഔദ്യോഗിക പരിവേഷം നല്‍കാനെന്ന മട്ടില്‍ വളരെ ലാഘവത്തോടെ ജനത്തെ പരിഭ്രാന്തരാക്കുന്ന തികച്ചും നിരുത്തരവാദപരമായ കാര്യങ്ങളാണ് അദ്ദേഹം ചാനലുകളില്‍ ഉന്നയിച്ചിട്ടുള്ളത്. കാടടച്ച് വെടി വെച്ച് കേരളത്തിലെ ഉല്‍ബുദ്ധ ജനതയെ ഒന്നടങ്കം അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവന അങ്ങേയറ്റം ബാലിശമാണ്. കേരളം ഭീകര സംഘടനകളുടെ റിക്രൂട്ടിംഗ് ലക്ഷ്യമായി മാറുന്നുവെന്നും മലയാളികളുടെ ഭീകര ബന്ധം ആശങ്ക ഉണ്ടാക്കുന്നതാണെന്നും വിദ്യാഭ്യാസമുള്ളവരെ പോലും വര്‍ഗ്ഗീയ വല്‍ക്കരിക്കുകയാണെന്നും കേരളത്തില്‍ ഭീകരവാദത്തിന്റെ സ്ലീപ്പര്‍ സെല്ലുകള്‍ ഇല്ല എന്ന് പറയാനാകില്ല എന്നുമുള്ള അത്യന്തം ഗുരുതരമായ ആരോപണങ്ങളാണ് കേരളത്തിന് മേല്‍ അദ്ദേഹം കെട്ടിവച്ചിരിക്കുന്നത്.

എന്നാല്‍ ഇതേ ഡി.ജി.പി തന്നെ കേരളത്തില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങളോ മറ്റോ ഇല്ല എന്ന് മുമ്പ് പറഞ്ഞിട്ടുള്ളതാണ്‍ നാല് വര്‍ഷത്തിലധികം ഡി. ജി. പിയായി ജോലി ചെയ്ത ശേഷം തല്‍സ്ഥാനത്ത് നിന്നും പടിയിറങ്ങുമ്പോള്‍ നിലവിലെ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും എന്തൊക്കെയോ നേട്ടങ്ങള്‍ ഒപ്പിച്ചെടുക്കാന്‍ വേണ്ടിയുള്ള തരം താണ പ്രസ്താവനയായി പലരും ഇതിനെ കണക്കാക്കുന്നു. എ.ഐ.വൈ.എഫ് നേതാവ് മഹേഷ് കക്കത്ത് ചാനല്‍ ചര്‍ച്ചക്കിടെ പറഞ്ഞത് ബെഹ്‌റയുടെ ട്രാക്ക് റെക്കോര്‍ഡ് പരിശോദിച്ചാല്‍ അദ്ദേഹം മോഡി ഫാനാണെന്ന് വ്യക്തമാവുമെന്നാണ്‍ ബി.ജെ.പിക്കും പിണറായി വിജയനുമിടയിലുള്ള പാലമാണ് ബെഹ്‌റയെന്ന് പല രാഷ്ട്രീയ നിരീക്ഷകരും കോണ്‍ഗ്രസ്സ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയപാര്‍ട്ടികളും മുമ്പ് നിരീക്ഷിച്ചിട്ടുള്ളതാണ്.

ഡോക്ടര്‍മാരേയും എഞ്ചിനീയര്‍മാരെയും ഭീകരവാദികള്‍ക്ക് ആവശ്യമാണെന്നതിനാല്‍ അവരെയും വര്‍ഗ്ഗീയ വല്‍ക്കരിച്ച് കൊണ്ട് പോവാനാണ് ഭീകരവാദികള്‍ ശ്രമിക്കുന്നതെന്നും ബെഹ്‌റ ആരോപിക്കുന്നു. കേരളത്തില്‍ സംഘടിത കുറ്റകൃത്യങ്ങള്‍ കൂടുതലാണെന്നും അദ്ദേഹം ആരോപിക്കുന്നു, ഏതൊക്കെയാണ് സംഘടിത കുറ്റകൃത്യങ്ങള്‍ എന്ന് വ്യക്തമാക്കാതെ യാതൊരു സ്റ്റാറ്റിസ്റ്റിക്‌സിന്റെയും പിന്‍ബലമില്ലാതെയാണ് അദ്ദേഹം തന്റെ ആരോപണങ്ങളത്രയും ഉന്നയിക്കുന്നത്! കഴിഞ്ഞ പിണറായി സര്‍ക്കാറിന് ഏറെ അപഖ്യാതി സൃഷ്ടിച്ചതാണ് മാവോവാദി ഏറ്റുമുട്ടലും വ്യാപകമായ രീതിയില്‍ ഡഅജഅ ചുമത്തിയതുമെല്ലാം, എന്നാല്‍ ഇവയിലൊന്നും യാതൊരു മനഃസ്താപവുമില്ലെന്നും അദ്ദേഹം അഭിമുഖത്തിനിടയില്‍ പറയുന്നു.

കേന്ദ്രസര്‍ക്കാരിനും കേരള സര്‍ക്കാരിനും ഒരുപോലെ പ്രിയപ്പെട്ടവനായി ബെഹ്‌റ മാറുന്നതിലെ ആല്‍ക്കെമിസ്റ്റ് എന്തെന്ന് വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണം. സംഘ്പരിവാര്‍ സഹയാത്രികനാണ് ബെഹ്‌റയെന്ന വിമര്‍ശനം പലവുരു ഉയര്‍ന്നതാണ്. കേരള പൊലീസിലെ സംഘ്പരിവാര്‍ സ്വാധീനം കഴിഞ്ഞ കാലയളവില്‍ വര്‍ധിച്ച തോതിലായിരുന്നുവെന്ന് ഇടതുപക്ഷ പ്രവര്‍ത്തകര്‍ പോലും ഉന്നയിച്ചിട്ടുള്ളതാണ്. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് നേരെ പോലും ഡഅജഅ പ്രയോഗിക്കുന്ന സാഹചര്യമായിരുന്നു ഒന്നാം പിണറായി ഭരണത്തിലുണ്ടായിരുന്നത്. ബി.ജെ.പി നേതാക്കളുള്‍പ്പെട്ട കുഴല്‍പ്പണക്കേസുള്‍പ്പെടെ അനേകം കുറ്റകൃത്യങ്ങളില്‍ ബി.ജെ. പിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് ഇടത് ഭരണ കൂടം സ്വീകരിക്കുന്നതെന്ന ആരോപണം ശക്തമാണ്. പിണറായിയുടെ തുടര്‍ ഭരണത്തിലെങ്കിലും അദ്ദേഹം ആഭ്യന്തര വകുപ്പ് ഏറ്റെടുത്ത് ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ തയ്യാറാവണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റെക്കോര്‍ഡിലെത്തി വീണ് സ്വര്‍ണം; പവന് 440 രൂപ കുറഞ്ഞു 

Economy
  •  2 months ago
No Image

80 മുസ്‌ലിം കുടുംബങ്ങളെ ബലം പ്രയോഗിച്ച് തെരുവിലേക്കിറക്കി വിട്ട് യോഗി സര്‍ക്കാര്‍; കുടിയിറക്കപ്പെട്ടവരില്‍ പ്രായമായവരും കൊച്ചു കുഞ്ഞുങ്ങളും  

National
  •  2 months ago
No Image

ഭിന്നശേഷിക്കാര്‍ക്ക് സേവനകേന്ദ്രങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിനും പി.എസ്.സിക്കും ബാധ്യത

Kerala
  •  2 months ago
No Image

ഭൂമി തരംമാറ്റം: സ്‌പെഷൽ അദാലത്തുകൾ നാളെ തുടങ്ങും - തീർപ്പാക്കുക 2,14,570 അപേക്ഷകൾ

Kerala
  •  2 months ago
No Image

16 വർഷത്തിനു ശേഷം ഡയറ്റ് ലക്ചറർ പരീക്ഷ:  ഒരു വർഷം പിന്നിട്ടിട്ടും റാങ്ക് ലിസ്റ്റ്പോലുമില്ല

Kerala
  •  2 months ago
No Image

വടക്കന്‍ ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; 19 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 770ലേറെ ഫലസ്തീനികള്‍

International
  •  2 months ago
No Image

വാസ്‌കോഡഗാമ എക്‌സ്പ്രസിന്റെ എ.സി കോച്ചില്‍ പാമ്പ്

National
  •  2 months ago
No Image

തടവുകാർക്ക് സൗജന്യ നിയമസഹായം ഉറപ്പാക്കണമെന്ന് സുപ്രിംകോടതി

Kerala
  •  2 months ago
No Image

 'രണ്ടുമണിക്കൂര്‍ നേരം എന്തുംചെയ്യാനുള്ള സ്വാതന്ത്ര്യം തന്നു' ബഹ്‌റൈച്ച് കലാപത്തിൽ പൊലിസ് വര്‍ഗീയമായി ഇടപെട്ടെന്ന് കലാപകാരികള്‍

National
  •  2 months ago
No Image

പ്രിയങ്കയ്ക്ക് 11.98 കോടിയുടെ ആസ്തി, മൂന്ന് കേസുകൾ  

Kerala
  •  2 months ago