മഴയില്‍ 'പുഴ'യായി ബംഗളൂരു നഗരം; എങ്ങും വെള്ളക്കെട്ട്, രക്ഷാ പ്രവര്‍ത്തനത്തിന് ബോട്ടുകളും
ബംഗളൂരു: തിമിര്‍ത്തു പെയ്ത മഴയില്‍ പുഴയായി ബംഗളൂരു നഗരം. എങ്ങും വെള്ളത്തില്‍ മുങ്ങി നില്‍ക്കുന്ന നഗരത്തിന്റെ ആകാശ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. റോഡ്, റെയില്‍ ഗതാഗതം താറുമാറായി. ബെല്ലന്തൂര്‍, സര്‍ജാപുര റോഡ്, വൈറ്റ് പീല്‍ഡ്, ഔട്ടര്‍ റിങ് റോഡ് തുടങ്ങിയ ഇടങ്ങളിലെല്ലാം വെള്ളക്കെട്ട് രൂക്ഷമാണ്. പലയിടത്തും കനത്ത ട്രാഫിക് ആണ് അനുഭവപ്പെടുന്നത്.
മറാത്താഹള്ളിയില്‍ പ്രളയത്തില്‍ ഇരുചക്രവാഹനങ്ങളടക്കം ഒഴുകിപ്പോയി. കാറുകള്‍ അടക്കമുള്ള വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങി. വെള്ളക്കെട്ടില്‍ വൈറ്റ്ഫീല്‍ഡ് പ്രദേശം ഒറ്റപ്പെട്ട നിലയിലാണ്. നഗരപ്രാന്തപ്രദേശങ്ങളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തുന്നതിനായി ബോട്ടുകളും രംഗത്തിറങ്ങി. വാര്‍തൂര്‍ മേഖലയിലാണ് ബോട്ടു മുഖേന രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്.
കര്‍ണാടകയില്‍ സെപ്തംബര്‍ 9 വരെ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗലൂരുവിലും മറ്റു മൂന്നു ജില്ലകളിലും തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ആരും വീട്ു വിട്ടിറങ്ങരുതെന്നും കുട്ടികളെ സ്‌കൂളില്‍ അയക്കരുതെന്നും നിര്‍ദ്ദേശമുണ്ട്.
#WATCH | Karnataka: A man was rescued by local security guards after he was stuck on a waterlogged road near Marathahalli-Silk Board junction road in Bengaluru pic.twitter.com/gFnZtzk6mu
— ANI (@ANI) September 5, 2022
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."