നായകടിയേറ്റ് മരിച്ച അഭിരാമിക്ക് പേവിഷബാധയേറ്റതായി സ്ഥിരീകരിച്ചു
പത്തനംതിട്ട: പത്തനംതിട്ടയില്‍ തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലിരിക്കെ മരിച്ച 12 വയസ്സുകാരി അഭിരാമിക്ക് പേവിഷബാധയേറ്റതായി സ്ഥിരീകരിച്ചു. പൂനെ വൈറോളജി ലാബിലെ പരിശോധനയിലാണ് സ്ഥിരീകരിച്ചത്.
ഇന്ന് ഉച്ചയോടെയാണ് അഭിരാമി മരിച്ചത്. റാന്നി പെരുനാട് മന്ദപ്പുഴ ചേര്‍ത്തലപ്പടി ഷീനാഭവനില്‍ ഹരീഷിന്റെ മകള്‍ അഭിരാമിയാണ് മരിച്ചത്. രണ്ടാഴ്ച മുന്‍പ് അഭിരാമിയെ തെരുവുനായ ആക്രമിച്ചതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കൈയിലും കാലിലും കണ്ണിന് താഴെയുമായി ഏഴിടത്ത് അഭിരാമിക്ക് കടിയേറ്റിരുന്നു. പാല് വാങ്ങാന്‍ പോകുന്നതിനിടെയാണ് കുട്ടിയെ തെരുവു നായ ആക്രമിച്ചത്. പരുക്കു പറ്റിയ കുട്ടിയെ ആദ്യം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും വെള്ളിയാഴ്ച്ചയോടെ അവസ്ഥ ഗുരുതരമായതിനെ തുടര്‍ന്നാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പേവിഷബാധയ്ക്കെതിരെ മൂന്ന് പ്രതിരോധ വാക്സിന് കുട്ടിക്ക് നല്‍കിയിരുന്നെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."